മഞ്ചേരി മെഡിക്കല്‍ കോളേജിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട റിമാന്‍ഡ് പ്രതികളെ പിടികൂടാനായില്ല

മഞ്ചേരി മെഡിക്കല്‍ കോളേജിലെ  കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍  നിന്ന് രക്ഷപ്പെട്ട റിമാന്‍ഡ്  പ്രതികളെ പിടികൂടാനായില്ല

മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളേജിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട റിമാന്‍ഡ് പ്രതികളെ പിടികൂടാനായില്ല. കോഴിക്കോട് കല്ലായി സ്വദേശി നൗഷാദ് റംഷാദ് (19), എടവണ്ണപ്പാറ സ്വദേശി മെഹബൂബ്(22) എന്നിവരാണ് ഞായറാഴ്ച അര്‍ധരാത്രി ആശുപത്രിയില്‍ നിന്ന് കടന്നുകളഞ്ഞത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ ശുചിമുറിയിലെ വെന്റിലേറ്റര്‍ വഴിയാണ് പുറത്തു കടന്നത്. പിന്നീട് ആശുപത്രി വളപ്പിലുണ്ടായിരുന്ന ബൈക്ക് മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. കിഴിശ്ശേരി ഭാഗത്തേക്കാണ് പ്രതികള്‍ ബൈക്കില്‍ കടന്നതെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് രാമന്‍കുളം ഭാഗത്ത് നിന്ന് പ്രതികള്‍ രക്ഷപ്പെട്ട ബൈക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കല്ലായി സ്വദേശിയായ നൗഷാദ് മോഷണക്കേസുകളിലെ പ്രതിയും. മെഹബൂബ് വാഴക്കാട് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലെ പ്രതിയുമാണ്. റംഷാദിനെതിരെ കൊണ്ടോട്ടി, കോഴിക്കോട് മെഡിക്കല്‍ കോളജ്, വടകര പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലും മെഹബൂബിനെതിരെ വാഴക്കാട് പൊലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ മഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Sharing is caring!