അവസാനം മനേക ഗാന്ധി മലപ്പുറത്തെ പുകഴ്ത്തി

അവസാനം മനേക ഗാന്ധി മലപ്പുറത്തെ പുകഴ്ത്തി

മലപ്പുറം: മലപ്പുറം മനോഹര ചിത്രമുള്ള നാടാണെന്ന് മനേക ഗാന്ധി. മലപ്പുറത്തെ അവഹേളിച്ച മനേക ഗാന്ധിയുടെ മറുപടി കത്തായാണ് ലഭിച്ചത്. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഏരിയയില്‍ ആനയെ ദാരുണമായി കൊന്ന നടപടിയുടെ മറവില്‍ മലപ്പുറത്തെ അവഹേളിച്ച മേനക ഗാന്ധിക്ക് മൊറയൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് പ്രതിഷേധ സൂചകമായി എഴുതിയ മലപ്പുറത്തിന്റെ പെരുമ വിളിച്ചോതുന്ന കത്തിന് മനേക ഗാന്ധിയുടെ മറുപടി. കഴിഞ്ഞ ദിവസമാണ് മലപ്പുറത്തിന്റെ സാഹോദര്യവും രാജ്യത്തിന്റെ സ്വതന്ത്രത്തിന് പോരാട്ടം നടത്തി അനേകായിരങ്ങള്‍ അന്ത്യ വിശ്രമം കൊള്ളുന്ന ജില്ലയുടെ പ്രത്യേകതയെ കുറിച്ച് സൂചിപ്പിക്കുകയും മലപ്പുറത്തെ നേരിട്ടറിയുന്നതിന് ജില്ലയിലേക്ക് ക്ഷണിച്ചും കൊണ്ടുള്ള കത്തായിരുന്നു മേനക ഗാന്ധിക്ക് അയച്ചിരുന്നത്. ഇതിന് വന്ന മറുപടി കത്തില്‍ വിവരിക്കുന്നതിങ്ങനെ മലപ്പുറം എന്നത് മനോഹരമായ ചരിത്രമുള്ള നല്ലൊരു നാടാണെന്നും ഞാന്‍ ഉദ്ദേശിച്ചത് മൃഗങ്ങളോടുള്ള ക്രൂരതയെ കുറിച്ചാണന്നും അതിനെ പ്രതിരോധിക്കാന്‍ നമുക്ക് കൂടുതല്‍ ആയത്തില്‍ സംസാരിക്കാമെന്നും മേനക ഗാന്ധി കത്തില്‍ പറഞ്ഞു. ഇതിനെ ഒരു സാമുദായിക വിഷയമായി മാറ്റാന്‍ ആഗ്രഹിച്ചിട്ടില്ലെന്നും കാരണം ഞാനും ഒരു ന്യുനപക്ഷ വിഭാഗത്തില്‍ നിന്നുള്ള ആളാണെന്നും പറയുന്ന മറുപടി കത്തില്‍ ഞാന്‍ കൊണ്ടുവരാന്‍ ഉദ്ദേശിച്ച യഥാര്‍ത്ഥ പ്രശ്‌നം ഏവരും മനസ്സിലാക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. കേരള വനം വകുപ്പ് മന്ത്രി രാജു, സംസ്ഥാന പി.സി.സി.എഫ്, വന്യ ജീവി സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ മലപ്പുറം എന്ന് പറഞ്ഞത് കൊണ്ടാണ് ഞാനും അങ്ങിനെ പറഞ്ഞതെന്നും മനേക കത്തില്‍ കൂട്ടിചേര്‍ത്തു. കത്ത് ലഭിച്ചതോടെ വിവാദമായ ഫെയ്‌സ് ബുക്ക് പോസ്റ്റ് തിരുത്തണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി വീണ്ടും കത്തയച്ചിട്ടുണ്ട് . സംസ്ഥാന മുസ്ലിംലീഗ് സെക്രട്ടറി പി.എം സാദിഖലി യൂണിറ്റുകള്‍ തോറും നടന്ന കത്ത് അയക്കല്‍ ചടങ്ങിന്റ പഞ്ചായത്ത് തല ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന യൂത്ത് ലീഗ് സെക്രട്ടറി മുജീബ് കാടേരി, മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി അഷ്റഫ് പാറച്ചോടന്‍, മണ്ഡലം ഭാരവാഹികളായ സവാദ് മാസ്റ്റര്‍, ബാസിത്, പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ ഉമ്മര്‍ കുട്ടി, അബ്ബാസ് വടക്കന്‍, അനീസ് ബാബു, വാഹിദ് മാസ്റ്റര്‍, നിസാം, റഷീദ് ബംഗാളത്ത് എന്നിവര്‍ സംബന്ധിച്ചു.

മനേക ഗാ്ന്ധി

Sharing is caring!