മലപ്പുറത്തെ രണ്ട് കാളക്കൂറ്റന്മാരെ മുഖ്യമന്ത്രിയുടെദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

മലപ്പുറത്തെ രണ്ട് കാളക്കൂറ്റന്മാരെ മുഖ്യമന്ത്രിയുടെദുരിതാശ്വാസ  നിധിയിലേക്ക് കൈമാറി

മഞ്ചേരി: ഡിവൈഎഫ്‌ഐയുടെ റീസൈക്കിള്‍ കേരള പദ്ധതിയിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കാളക്കൂറ്റന്മാരെ സംഭാവന ചെയ്ത് ആള്‍ കേരള മീറ്റ് മര്‍ച്ചന്റ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി. ജില്ലാ സെക്രട്ടറി ഖാലിദ് മഞ്ചേരി ,ട്രഷറര്‍ ശിഹാബ് കുരിക്കള്‍ എന്നിവര്‍ ഡിവൈഎഫ്‌ഐ മലപ്പുറം ജില്ലാ സെക്രട്ടറി പി കെ മുബഷിറിനു കാള കൂറ്റന്‍മാരെ കൈമാറി. ഡിവൈഎഫ്‌ഐ മഞ്ചേരി ബ്ലോക്ക് സെക്രട്ടറി ജസീര്‍ കുരുക്കള്‍ , ട്രഷറര്‍ ഫാരിസ് കെ, ജോയിന്റ് സെക്രട്ടറി സി.വിബിന്‍, മുന്‍ ബ്ലോക്ക് കമ്മിറ്റി അംഗം ആഷിക്, വ്യാപാരി വ്യവസായി സമിതി മഞ്ചേരി ഏരിയ പ്രസിഡന്റ് സുലൈമാന്‍ എ വി, ജോയിന്റ് സെക്രട്ടറി ജബ്ബാര്‍ വി.ടി, ഡിവൈഎഫ്‌ഐ നോര്‍ത്ത് മേഖല ട്രഷറര്‍ നിയാസ് ടി .എം പങ്കെടുത്തു.

Sharing is caring!