നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും പൂര്‍ണ്ണമായും പാലിച്ച് പള്ളികള്‍ തുറക്കാമെന്ന് സമസ്ത

ചേളാരി: ലോക് ഡൗണില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇളവ് അനുവദിച്ച് ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്കിയ പ്രത്യേക സാഹചര്യത്തില്‍ ഇരു സര്‍ക്കാരുകളും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായും നല്കിയ നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും പൂര്‍ണ്ണമായും പാലിച്ചുകൊണ്ട് പള്ളികള്‍ തുറക്കേണ്ടതാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടരി പ്രൊഫ.കെ.ആലിക്കട്ടി മുസ്ല്യാരും സെക്രട്ടരി എം.ടി.അബ്ദുള്ള മുസ്ലിയാരും പ്രസ്താവനയില്‍ പറഞ്ഞു.വ്യവസ്ഥകള്‍ ഒരു നിലക്കും പാലിക്കാന്‍ കഴിയാത്ത പ്രദേശങ്ങളിലെ പള്ളികളില്‍ നിലവിലെ അവസ്ഥ തുടരാവുന്നതാണെന്നും നേതാക്കള്‍ അറിയിച്ചു.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി