ജില്ലയിലെ പള്ളികള്‍ തുറക്കില്ല; മുസ്‌ലിം കോഡിനേഷന്‍ കമ്മിറ്റി
മലപ്പുറം : കോവിഡ് വ്യാപനം വര്‍ദ്ധിതമായ തോതില്‍ അനിയന്ത്രിതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ പള്ളികള്‍ തല്‍ക്കാലം പ്രാര്‍ത്ഥനക്കായി തുറക്കേണ്ടതില്ലെന്ന് മലപ്പുറം ജില്ലാ മുസ്ലിം കോ ഓഡിനേഷന്‍ കമ്മറ്റി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു.
സര്‍ക്കാര്‍, പള്ളികള്‍ തുറക്കാന്‍ അനുമതി നല്കിയ സമയത്തെ സാഹചര്യമല്ല ഇപ്പോഴുള്ളത്. ഗവ: നിര്‍ദ്ദേശിച്ച നിബന്ധനകള്‍ പാലിച്ച് കൊണ്ട് നിലവിലുള്ള സാഹചര്യത്തില്‍ പള്ളികളിലെ പ്രാര്‍ത്ഥനകള്‍ നടത്തല്‍ പ്രായോഗികമല്ല എന്ന് മഹല്ലുകളില്‍ നിന്നെല്ലാം അഭിപ്രായം ഉയര്‍ന്ന് വന്നിട്ടുണ്ട്. കോവിഡ് 19 ,സാമൂഹ്യ വ്യാപന ഭീഷണിയുടെ വക്കിലാണ് ഇപ്പോഴുള്ളതെന്നും
ആയതിനാല്‍ പള്ളികള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ തുറക്കുന്നത് ഉചിതമല്ലെന്നുമുള്ള അഭിപ്രായമാണ് വിവിധ സംഘടനകള്‍ക്കും ഭൂരിഭാഗം മഹല്ലുകള്‍ക്കു മുള്ളതെന്നും തങ്ങള്‍ അറിയിച്ചു.
മലപ്പുറം ജില്ലാ മുസ്ലിം കോഓഡിനേഷന്‍ കമ്മറ്റിയിലെ എല്ലാ സംഘടനാ നേതാക്കളോടും ആശയ വിനിമയം നടത്തിയ ശേഷമാണ് ഈ തീരുമാനമെന്നും സാദിഖലി തങ്ങള്‍ അറിയിച്ചു.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




