കോവിഡ്: മലപ്പുറം അതീവ ജാഗ്രതയില്‍

കോവിഡ്:  മലപ്പുറം അതീവ ജാഗ്രതയില്‍

മലപ്പുറത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജില്ല അതീവ ജാഗ്രതയില്‍. ഇന്നലെ രോഗം സ്ഥിരീകരിച്ച രണ്ടുപേരുടെ ഉറവിടം കണ്ടെത്താന്‍ സാധിക്കാത്തത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. അതേ സമയം. അഞ്ച് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പടര്‍ന്നതിനാല്‍ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി മഞ്ചേരിയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി.

എടപ്പാളില്‍ ഭിക്ഷാടനം നടത്തുന്ന സേലം സ്വദേശിയായ 80 കാരന്‍, കുറ്റിപ്പുറം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജൂണ്‍ ഒന്നിന് അറസ്റ്റിലായ കുറ്റിപ്പുറം പുഴമ്പുറം സ്വദേശിയായ 43 കാരന്‍ എന്നിവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇവരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇതാണ് ജില്ലയില്‍ ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്.

ഭിക്ഷാടനം നടത്തുന്ന ആളെ എടപ്പാള്‍ ആശുപത്രിക്ക് മുമ്പില്‍ പരിക്കുകളോട് ആരോഗ്യ പ്രവര്‍ത്തകര്‍ കാണുകയായിരുന്നു. ചികിത്സയുടെ ഭാഗമായി ഇയാളുടെ സ്രവം പരിശോധനക്ക് അയച്ചതിലാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ മൂന്ന് മാസം മുമ്പാണ് മലപ്പുറത്ത് എത്തിയത് എന്നാണ് വിവരം. ഇയാളുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍ ഏറെ ശ്രമകരമായിരിക്കും എന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന വിശദീകരണം.

അതേ സമയം പ്രതിയുമായി ഇടപഴകിയ ഒരു സി.ഐ ഉള്‍പ്പടെ 9 പൊലീസുകാര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന് നിരീക്ഷണത്തില്‍ പ്രവേശിച്ചത്. ജില്ലയില്‍ അഞ്ച് പേര്‍ക്ക് കഴിഞ്ഞ ദിവസം സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചതിനാല്‍ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി മഞ്ചേരിയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. മഞ്ചേരി, തിരൂരങ്ങാടി, ആനക്കയം തുടങ്ങി പഞ്ചായത്തുകളിലെ വാര്‍ഡുകള്‍ അതിതീവ്ര മേഖല പട്ടികയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

Sharing is caring!