ക്വാറന്റീനിലായിരുന്ന യുവതിയുടെ രണ്ടു ദിവസം പ്രായമായ കുഞ്ഞ് മരിച്ചു
മഞ്ചേരി: മെഡിക്കൽ കോളേജിൽ ക്വാറന്റീനിലായിരുന്ന യുവതിയുടെ രണ്ടു ദിവസം പ്രായമായ കുഞ്ഞ് മരിച്ചു. മെയ് മാസം 28-ാം തിയതി ഗൾഫിൽ നിന്നെത്തിയ പുളിക്കൽ സ്വദേശിനിയുടെ കുഞ്ഞാണ് അൽപ സമയം മുമ്പ് മരിച്ചത്. പാലക്കാട് ചെത്തല്ലൂർ സ്വദേശികളായ ബിഞ്ചു-അഞ്ജു ദമ്പതികളുടെ 56 ദിവസം പ്രായമായ കുഞ്ഞും രാവിലെ മെഡിക്കൽ കോളേജിൽ മരിച്ചിരുന്നു. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്ന് മരിച്ച രണ്ട് കുഞ്ഞുങ്ങള്‍ക്കും കോവിഡ് ബാധ ഉണ്ടായിരുന്നില്ലെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന് അറിയിച്ചു.
ജൂണ്‍ നാലിനാണ് പുളിക്കല്‍ സ്വദേശിനിയെ പ്രസവ വേദനയോടെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. കുട്ടി ജനിക്കുമ്പോള്‍ ഹൃദയ മിടിപ്പ് കുറവായതിനാലും കരയാത്തതിനാലും കൃത്രിമ ശ്വാസം നല്കി ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് കുട്ടിക്ക് വെന്റിലേറ്റര്‍ നല്‍കിയെങ്കിലും നില വഷളാവുകയും ഇന്ന് രാവിലെ ഒമ്പതിന് മരിക്കുകയും ചെയ്തു. വിദേശത്ത് നിന്ന് മെയ് 29നാണ് പുളിക്കല്‍ സ്വദേശിനി നാട്ടിലെത്തിയത്.
മലപ്പുറം പരപ്പനങ്ങാടി സ്വദേശിയും മുന്‍ സന്തോഷ് ട്രോഫി താരവുമായ ഇളയിടത്ത് ഹംസക്കോയ (61) രാവിലെ മെഡിക്കൽ കോളേജിൽ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. സന്തോഷ് ട്രോഫിയില്‍ മഹാരാഷ്ട്രയ്ക്കു വേണ്ടി ബൂട്ടണിഞ്ഞ ഇദ്ദേഹം നെഹ്റു ട്രോഫി ഇന്ത്യന്‍ ടീം അംഗവും മുന്‍ കാലിക്കറ്റ് വാഴ്സിറ്റി താരവുമാണ്. മുംബൈയില്‍ കുടുംബത്തോടൊപ്പം സ്ഥിര താമസമാക്കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ മെയ് 21ന് കുടുംബത്തോടൊപ്പം മഹാരാഷ്ട്രയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയത്. ക്വാറന്റെയ്നില്‍ കഴിയന്നതിനിടെ ഭാര്യക്കും മകനുമാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചിരുന്നത്. എന്നാല്‍ മേയ് മുപ്പതാം തീയതി മുതല്‍ ഹംസക്കോയക്ക് കടുത്ത പനി അനുഭവപ്പെട്ടിരുന്നു എന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്. തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയാണ് ചികിത്സ നല്‍കിയത്.
ഹൃദയസംബന്ധമായ അസുഖങ്ങളും നേരത്തെ തന്നെ ഉണ്ടായിരുന്നു. തുടര്‍ന്ന് ശ്വാസം മുട്ടലും ന്യൂമോണിയയും കടുത്തതോടെ രണ്ട് ദിവസം മുമ്പ് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. .ഇതോടെ ന്യൂമോണിയ സ്ഥിരീകരിച്ച ഹംസോക്കോയക്ക് പ്ലാസ്മ തെറാപ്പിയും നടത്തിയിരുന്നു. പ്ലാസ്മ തെറാപ്പി ചികില്‍സ നല്കിയ ശേഷം കേരളത്തില്‍ മരിക്കുന്ന ആദ്യ വ്യക്തി കൂടിയാണ് ഹംസക്കോയ. ഇന്നലെ ഉച്ചയോടു കൂടിയാണ് ഹംസക്കോയ ഗുരതരാവസ്ഥയിലായത്. തുടര്‍ന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതിയോടുകൂടി പ്ലാസ്മ തെറാപ്പി നടത്തിയത്. കൊവിഡില്‍ നിന്ന് മുക്തരായ തിരൂര്‍, പയ്യനാട് സ്വദേശികളുടെ പ്ലാസ്മയാണ് ഹംസക്കോയയുടെ ചികില്‍സക്കായി നല്‍കിയത്. ഹംസക്കോയയുടെ മരുമകള്‍ക്കും മൂന്ന് മാസവും മൂന്ന് വയസും പ്രായമുള്ള രണ്ടു ചെറുമക്കള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ കാര്യത്തില്‍ ആശങ്കയില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
മോഹന്‍ ബഗാന്, മൊഹമ്മദെന്‍സ് തുടങ്ങിയ ക്ലബ്ബുകളില്‍ ദീര്‍ഘകാലം കളിച്ചിട്ടുണ്ട്. 1975-77 കാലഘട്ടങ്ങളില്‍ പിഎസ്എംഒ വിദ്യാര്‍ഥി ആയിരുന്നു.
മുന്‍ വോളിബോള്‍ താരം ലൈലയാണ് ഭാര്യ. മക്കള്‍: ലിഹാസ്കോയ, സക്കീന. മൃതദേഹം പ്രൊട്ടോകോള്‍ പ്രകാരം പരപ്പനങ്ങാടിയില്‍ ഖബറടക്കും
RECENT NEWS
അഞ്ച് വയസുകാരൻ എടപ്പാളിൽ കുളത്തിൽ വീണു മരിച്ചു
എടപ്പാൾ: അഞ്ച് വയസുകാരൻ ആലൂരിലെ കുളത്തിൽ വീണു മരിച്ചു. അംശക്കച്ചേരി സ്വദേശി തോട്ടുപാടത്ത് ഷമീർബാബു, റഹീന ദമ്പതികളുടെ മകൻ അയ്മൻ ആണ് മരിച്ചത്. ചൊവ്വാഴ്ച്ച വൈകുന്നേരം 5 ന് ആലൂർ ചിറ്റേപുറത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കുളത്തിൽ [...]