മലപ്പുറത്ത് കോവിഡ് ബാധിച്ച് മരിച്ചത് അഞ്ചു തവണ സന്തോഷ്‌ട്രോഫിക്കായി ബൂട്ടണിഞ്ഞ ഫുട്‌ബോള്‍താരം

മലപ്പുറത്ത് കോവിഡ്  ബാധിച്ച് മരിച്ചത്  അഞ്ചു തവണ  സന്തോഷ്‌ട്രോഫിക്കായി  ബൂട്ടണിഞ്ഞ ഫുട്‌ബോള്‍താരം

മലപ്പുറം: മലപ്പുറത്ത് കോവിഡ് ബാധിച്ച് മരിച്ചത് അഞ്ചു തവണ സന്തോഷ്‌ട്രോഫിക്കായി ബൂട്ടണിഞ്ഞ ഫുട്‌ബോള്‍താരം. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയും മുന്‍ സന്തോഷ് ട്രോഫി താരവുമായ ഇളയിടത്ത് ഹംസക്കോയ (61) ആണ് കോവിഡ് ബാധിച്ച് മരിച്ചത്. സന്തോഷ് ട്രോഫിയില്‍ മഹാരാഷ്ട്രയ്ക്കു വേണ്ടി ബൂട്ടണിഞ്ഞ ഇദ്ദേഹം നെഹ്‌റു ട്രോഫി ഇന്ത്യന്‍ ടീം അംഗവും മുന്‍ കാലിക്കറ്റ് വാഴ്‌സിറ്റി താരവുമാണ്. മുംബൈയില്‍ കുടുംബത്തോടൊപ്പം സ്ഥി താമസമാക്കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ മെയ് 21ന് കുടുംബത്തോടൊപ്പം മഹാരാഷ്ട്രയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയത്. ക്വാറന്റെയ്‌നില്‍ കഴിയന്നതിനിടെ ഭാര്യക്കും മകനുമാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചിരുന്നത്. എന്നാല്‍ മേയ് മുപ്പതാം തീയതി മുതല്‍ ഹംസക്കോയക്ക് കടുത്ത പനി അനുഭവപ്പെട്ടിരുന്നു എന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്.
തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയാണ് ചികിത്സ നല്‍കിയത്.
ഹൃദയസംബന്ധമായ അസുഖങ്ങളും നേരത്തെ തന്നെ ഉണ്ടായിരുന്നു. തുടര്‍ന്ന് ശ്വാസം മുട്ടലും ന്യൂമോണിയയും കടുത്തതോടെ രണ്ട് ദിവസം മുമ്പ് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. .ഇതോടെ ന്യൂമോണിയ സ്ഥിരീകരിച്ച ഹംസോക്കോയക്ക് പ്ലാസ്മ തെറാപ്പിയും നടത്തിയിരുന്നു. പ്ലാസ്മ തെറാപ്പി ചികില്‍സ നല്‍കിയ ശേഷം കേരളത്തില്‍ മരിക്കുന്ന ആദ്യ വ്യക്തി കൂടിയാണ് ഹംസക്കോയ. ഇന്നലെ ഉച്ചയോടു കൂടിയാണ് ഹംസക്കോയ ഗുരതരാവസ്ഥയിലായത്. തുടര്‍ന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതിയോടുകൂടി പ്ലാസ്മ തെറാപ്പി നടത്തിയത്. കൊവിഡില്‍ നിന്ന് മുക്തരായ തിരൂര്‍, പയ്യനാട് സ്വദേശികളുടെ പ്ലാസ്മയാണ് ഹംസക്കോയയുടെ ചികില്‍സക്കായി നല്‍കിയത്. ഹംസക്കോയയുടെ മരുമകള്‍ക്കും മൂന്ന് മാസവും മൂന്ന് വയസും പ്രായമുള്ള രണ്ടു ചെറുമക്കള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ കാര്യത്തില്‍ ആശങ്കയില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മോഹന്‍ ബഗാന്‍, മൊഹമ്മദെന്‍സ് തുടങ്ങിയ ക്ലബ്ബുകളില്‍ ദീര്‍ഘകാലം കളിച്ചിട്ടുണ്ട്. 1975-77 കാലഘട്ടങ്ങളില്‍ പിഎസ്എംഒ വിദ്യാര്‍ഥി ആയിരുന്നു.
മുന്‍ വോളിബോള്‍ താരം ലൈലയാണ് ഭാര്യ. മക്കള്‍: ലിഹാസ്‌കോയ, സക്കീന. മൃതദേഹം പ്രൊട്ടോകോള്‍ പ്രകാരം പരപ്പനങ്ങാടിയില്‍ ഖബറടക്കും

ഹൃദ്രോഗം കണ്ടെത്തിയിരുന്നില്ലെന്ന്
സഹോദരന്‍ അഷറഫ്

മഞ്ചേരി ആശുപത്രിയില്‍ കൊവിഡ് ബാധിച്ച മരിച്ച ഹംസക്കോയക്ക് മുന്‍ പരിശോധനയില്‍ ഹൃദ്രോഗം കണ്ടെത്തിയിരുന്നില്ലെന്ന് സഹോദരന്‍ അഷറഫ്. നേരത്തെ ഹൃദ്രോഗം ഉണ്ടായിരുന്നില്ല.കൊവിഡ് ചികിത്സയ്ക്ക് എത്തിയപ്പോഴാണ് ഡോക്ടര്‍മാര്‍ ഹൃദ്രോഗമുണ്ടെന്ന് അറിയിച്ചതെന്നും സഹോദരന്‍ പ്രതികരിച്ചു.കഴിഞ്ഞ 21 ന് മുംബൈയില്‍ നിന്ന് റോഡ് മാര്‍ഗ്ഗമാണ് ഹംസക്കോയയും കുടുംബവും നാട്ടിലെത്തിയത്. മുപ്പതാംതീയതി മുതല്‍ കടുത്ത പനി അനുഭവപ്പെട്ടിരുന്നു എന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്നും ശ്വാസം മുട്ടലും ന്യൂമോണിയയും കടുത്തതോടെയും രണ്ട് ദിവസം മുമ്പാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. എന്നാല്‍ ഏതെങ്കിലും തരത്തില്‍ ഗുരുതരവസ്ഥ ഉണ്ടായിരുന്നതായി ആരോഗ്യ വകുപ്പ് അധികൃതരില്‍ നിന്ന് ഒരു വിവരവും ഉണ്ടായിരുന്നില്ല. ഇദ്ദേഹത്തിന്‍ െകുടുംബം ഒട്ടാകെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

Sharing is caring!