സ്വര്‍ണാഭരണങ്ങളാണെന്ന് വിശ്വസിപ്പിച്ച് സുഹൃത്തിനെ ഉപയോഗിച്ച് അങ്ങാടിപ്പുറത്തെ ബാങ്കില്‍നിന്നും പണയം വെപ്പിച്ച് വാങ്ങിയത് 1,19,610 രൂപ. പ്രതി പിടിയില്‍

സ്വര്‍ണാഭരണങ്ങളാണെന്ന്  വിശ്വസിപ്പിച്ച് സുഹൃത്തിനെ ഉപയോഗിച്ച് അങ്ങാടിപ്പുറത്തെ  ബാങ്കില്‍നിന്നും പണയം വെപ്പിച്ച് വാങ്ങിയത് 1,19,610 രൂപ. പ്രതി പിടിയില്‍

പെരിന്തല്‍മണ്ണ: സ്വര്‍ണാഭരണങ്ങളാണെന്ന് വിശ്വസിപ്പിച്ച് സുഹൃത്തിനെക്കൊണ്ട് ങ്ങാടിപ്പുറത്തെ ബാങ്കില്‍നിന്നും പണയംവെപ്പിച്ച് വാങ്ങിയത് 1,19,610 രൂപ. പ്രതി പിടിയില്‍. സ്വര്‍ണാഭരണങ്ങളാണെന്ന് വിശ്വസിപ്പിച്ച് സുഹൃത്തിനെക്കൊണ്ട് ബാങ്കില്‍ മുക്കുപണ്ടം പണയംവെപ്പിച്ച് പണംതട്ടിയ കേസില്‍ യുവാവിനെ പെരിന്തല്‍മണ്ണ പോലീസാണ് അറസ്റ്റ് ചെയ്തു. എടപ്പറ്റ പാതിരിക്കോട് സ്വദേശി ചെന്നേന്‍കുന്നന്‍ സിറാജുദ്ദീന്‍(41) ആണ് അറസ്റ്റിലായത്. അങ്ങാടിപ്പുറം പരിയാപുരം സ്വദേശിയായ ഇയാളുടെ സുഹൃത്തിനോട് കഴിഞ്ഞ മാര്‍ച്ച് 17-ന് എടവണ്ണയില്‍ നിന്ന് ലാഭത്തിന് ഒരു ഇന്നോവ കാര്‍ കിട്ടാനുണ്ടെന്നും അതിന് അഡ്വാന്‍സ് നല്‍കുന്നതിനായി സ്വര്‍ണാഭരണങ്ങള്‍ പണയംവെച്ച് തുക നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിയും മറ്റു രണ്ടാളുകളും പരാതിക്കാരനെ സമീപിക്കുകയും, ബാങ്കില്‍ അക്കൗണ്ട് ഇല്ലാത്തതിനാലാണെന്നും, പത്തു ദിവസത്തിനകം തിരിച്ചെടുക്കാമെന്നും വിശ്വസിപ്പിക്കുകയും, നാല് വളകള്‍ പണയംവെച്ച് അങ്ങാടിപ്പുറത്തെ ബാങ്കില്‍നിന്ന് 1,18,000 രൂപ കൈപ്പറ്റി. ഈ തുക പ്രതിയും സുഹൃത്തുക്കളും വാങ്ങിയതായും പോലീസ് പറയുന്നു. പിന്നീട് പരാതിക്കാരന് കാലാവധി കഴിഞ്ഞിട്ടും ആഭരണം തിരിച്ചെടുത്ത് നല്‍കുകയോ പണം നല്‍കുകയോ ചെയ്തില്ല. സ്വര്‍ണ്ണം തിരിച്ചെടുക്കാത്തതിനാല്‍ ബാങ്ക് അധികൃതരുടെ പരിശോധനയിലാണ് മുക്കുപണ്ടമാണെന്നറിഞ്ഞത്. ഇതേത്തുടര്‍ന്ന് 1,19,610 രൂപ നല്‍കി പണയം വെച്ചയാള്‍ ആഭരണം തിരിച്ചെടുക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. കോടതിയില്‍ ഹാജാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കേസില്‍ ഇനിയും പ്രതികളെ പിടികിട്ടാനുണ്ടെന്നും അന്വഷണം നടന്നു വരുന്നതായും പോലീസ് അറിയിച്ചു.

Sharing is caring!