റോഡ് വികസനത്തിനായി മരം മുറിച്ചിടത്ത് വൃക്ഷത്തൈ നട്ട് താനൂര്‍ എം.എല്‍.എ

മലപ്പുറം: ലോക പരിസ്ഥിതി ദിനത്തില്‍ വി.അബ്ദുറഹ്മാന് എം.എല്‍.എയുടെ മാതൃകാപരമായ ഇടപെടല്‍. റോഡ് വികസനത്തിനായി മരം മുറിച്ചുമാറ്റിയ അതേ സ്ഥലത്ത് രണ്ടു മീറ്റര്‍ വ്യത്യാസത്തില്‍ ഫല വൃക്ഷ തൈ നട്ടായിരുന്നു എം.എല്‍.എ യുടെ ഇത്തവണത്തെ പരിസ്ഥിതി ദിനാചരണം. പൂരപ്പുഴ താഴെപ്പാലം റോഡ് ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി താനൂര്‍ ജംങ്ഷന് സമീപത്തുള്ള പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിന്റെ മതിലിനോട് ചേര്‍ന്ന സ്ഥലത്തെ മരം മുറിച്ചു മാറ്റിയിടത്താണ് വൃക്ഷത്തൈ നട്ടത്.
കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ താനൂര്‍ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ ആയിരക്കണക്കിന് വൃക്ഷത്തൈകള്‍ പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി നല്‍കിയെന്നും പരിസ്ഥിതി ദിനത്തില്‍ മാത്രമല്ല എല്ലാ കാലത്തും ഇത് തുടരുമെന്നും വി. അബ്ദുറഹിമാന് എം.എല്‍.എ പറഞ്ഞു.
RECENT NEWS

ഒരു കോടി രൂപ തട്ടിപ്പ് നടത്തിയ മൂത്തേടം പഞ്ചായത്തംഗം അറസ്റ്റിൽ
എടക്കര: ഒരു കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും കോൺഗ്രസ് മൂത്തേടം പഞ്ചായത്ത് മെമ്പറുമായ നൗഫൽ മദാരിയെ ക്രൈം ബ്രാഞ്ച് റിമാൻ്റ് ചെയ്തു. മൂത്തേടം ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് മെമ്പർ മദാരി നൗഫൽ (41) നെയാണ് [...]