മുനവറലി തങ്ങളുടെ മരം നടീലിനെ വിമര്‍ശിച്ച് കെ പി ശശികല

മുനവറലി തങ്ങളുടെ മരം നടീലിനെ വിമര്‍ശിച്ച് കെ പി ശശികല

മലപ്പുറം: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷനായ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്കെതിരെ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല. മുനവ്വറലി തങ്ങളും, തൃപുരാന്തക ക്ഷേത്ര പൂജാരി മണികണ്ഠന്‍ എമ്പ്രാന്തിരിയും ചേര്‍ന്ന് ക്ഷേത്ര മുറ്റത്ത് മരത്തൈ നട്ടതിനെ വിമര്‍ശിച്ചാണ് ശശികല രംഗതെത്തിയത്. ഫേസ്ബുക്കിലൂടെയായിരുന്നു ശശികലയുടെ വിമര്‍ശനം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഇതാണ് മതേതരത്വം!
**************************
മലപ്പുറം-കുന്നുമ്മല്‍ ശ്രീ ത്രിപുരാന്തക ക്ഷേത്ര-അങ്കണത്തില്‍ ലോക പരിസ്ഥിതി ദിനമായ ഇന്ന് ക്ഷേത്ര പൂജാരി ശ്രീ മണികണ്ഠന്‍ എമ്പ്രാന്താരിക്കൊപ്പം സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ തൈ നടുന്നു !
***
അടിയന് സന്തോഷായി. ത്രിപുരാന്തക ക്ഷേത്രത്തില്‍ നിന്നും ശ്ശി മാറീട്ടായിരുന്നു അടിയന്റെ അച്ചന്റെ തറവാട് ! അച്ഛന്റെ ജ്യേഷ്ഠനേം കൈക്കുഞ്ഞുങ്ങളായ രണ്ടു പെങ്ങന്മാരേയും മാറത്തടക്കിപ്പിടിച്ച് ജീവരക്ഷയ്കായി എന്റെ അച്ഛമ്മ ഭാന്തമായി ഓടി നടന്ന ഇടവഴികള്‍ ഇന്നത്തെ വിശാല റോഡുകളായി മാറിയതുപോലെ ഹൃദയങ്ങളും വിശാലമായി എന്നത് കണ്ടപ്പോള്‍ ഞാന്‍ മാത്രമാവുമോ സന്തോഷിച്ചിട്ടുണ്ടാവുക. എല്ലാ കഥകളും കേട്ട് ഖിലാഫത്തു വരുമോ എന്ന് പേടിച്ച് കട്ടിനടിയില്‍ ഒളിച്ചിരുന്ന എന്റെ അച്ഛന്റെ ആത്മാവ് സന്തോഷിച്ചിട്ടുണ്ടാകുമോ?
അന്ന് 1921 ല്‍ ലഹളക്കാരെ ഭയന്ന് കയ്യാലകള്‍ എടുത്ത് ചാടി ഓടി നടന്ന എന്റെ വല്യച്ഛന്റെ – അന്ന് അമ്മയുടേയും ചെറിയമ്മമാരുടേയും മാറത്ത് അള്ളിപ്പിടിച്ചിരുന്നിരുന്ന എന്റെ വലിയമ്മമാരുടെ – കണ്ണിലെന്നും ആ ഭയം നിഴലിച്ചിരുന്ന എന്റെ അച്ഛമ്മയുടെ …….. ഒക്കെ ആത്മാക്കള്‍ സന്തോഷിക്കുന്നുണ്ടാകുമോ?
പക്ഷേ 4 മാസം മുമ്പു അവിടെ മുഴങ്ങിയ മുദ്രാവാക്യങ്ങള്‍ –
‘ 21 ല്‍ ഊരിയ കത്തി അറബിക്കടലിലെറിഞ്ഞിട്ടില്ല’
വാര്‍ത്തലയൊന്നും മടങ്ങീട്ടില്ല’
അത് ആ അത്മാക്കളും കേട്ടിട്ടുണ്ടാകില്ലേ ?

തിരുമേനി, ആ വാളോണ്ടല്ലല്ലോ ത്രിപുരാന്തക ക്ഷേത്രത്തില്‍ കുഴിയെടുത്തത് ??

വാല്‍ക്കഷണം
മണികണ്ഠന്‍ തിരുമേനി ഒരു പള്ളിപ്പറമ്പില്‍ കൂടി അങ്ങ് ഒരു തൈ നടാമായിരുന്നു. അതില്‍ തങ്ങളുട്ടി വെള്ളവുമൊഴിച്ചാല്‍ മതേതര വൃക്ഷം തഴച്ചുവളര്‍ന്ന് തണലേകുമായിരുന്നില്ലേ?
അതോ അമ്പലത്തില്‍ മാത്രമേ മതേതരം കുറവുള്ളു എന്നാണോ അടിയന്‍ ധരിക്കണ്ടത്.
NB:- അമ്പലപ്പറമ്പിലേയോ, അഥവാ പിന്നിലേയോ MSP camp കോരിത്തരിച്ചിട്ടുണ്ടാകും

Sharing is caring!