മഅദിന്‍ ഗ്രീന്‍ ടാര്‍ഗറ്റിന് തുടക്കമായി ആദ്യ ഘട്ടത്തില്‍ 100 ഏക്കര്‍ കൃഷിയും പതിനായിരം കൃഷി ഭവനങ്ങളും

മലപ്പുറം: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കാര്‍ഷിക രംഗത്ത് സ്വയം പര്യപ്തത ഉറപ്പ് വരുത്തുന്നതിനും വിഷ രഹിത കൃഷി രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി മഅദിന്‍ അക്കാദമിയുടെ നേതൃത്വത്തില്‍ ഗ്രീന്‍ ടാര്‍ഗറ്റ് പദ്ധതിക്ക് തുടക്കമായി. നൂറ് ഏക്കര്‍ ഭൂമിയിലെ കൃഷിക്ക് പുറമെ പതിനായിരം വീടുകളില്‍ മട്ടപ്പാവ് കൃഷിയും ഉള്‍ക്കൊള്ളുന്ന പദ്ധതി മഅദിന്‍ ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. നാം കൈകോര്‍ത്താല്‍ കേരളത്തിന് വേണ്ട പച്ചക്കറികള്‍ വിഷരഹിതമായ രീതിയില്‍ നമുക്ക് തന്നെ ഉല്പാദിപ്പിക്കാന് സാധിക്കുമെന്നും ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ മണ്ണിലിറങ്ങി കൃഷി ചെയ്യാന്‍ എല്ലാവരും പ്രയത്നിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൃഷി രീതിയെ പ്രോത്സാഹിപ്പിക്കാന്‍ മഅദിന്‍ അക്കാദമി വിവിധ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും ജനകീയ കൂട്ടായ്മയില്‍ എല്ലാം നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഅദിന്‍ കാമ്പസിലെയും ഓഫ് ക്യാമ്പസുകളിലേയും വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, സ്നേഹ ജനങ്ങള്‍ തുടങ്ങിയവരെ ഉപയോഗപ്പെടുത്തിയാണ് പദ്ധതി ആവിഷ്കരിക്കുന്നത്. മഅദിന്‍ അക്കാദമി ഭൂമിയില്‍ ജീവനക്കാര്‍ നേതൃത്വം നല്‍കും. വാഴക്കൃഷിക്ക് പുറമെ ചീര, വെണ്ട, പടവലം, വഴുതന, പയര്‍, ചിരങ്ങ, മത്തന്‍, തക്കാളി, മുളക്, കുമ്പളം, പാവയ്ക്ക, കപ്പ തുടങ്ങിയ പച്ചക്കറിയിനങ്ങളാണ് ആദ്യ ഘട്ടത്തില്‍ ഉത്പാദിപ്പിക്കുന്നത്.
വിവിധ തരം കൃഷിരീതികളെക്കുറിച്ചുള്ള ഓണ്‍ലൈന്‍ ബോധവല്‍ക്കരണം, മികച്ച കര്‍ഷകര്‍ക്കും കുട്ടിക്കര്ഷകര്ക്കും അവാര്‍ഡ്, കാര്‍ഷികോപകരണങ്ങളുടെ വിതരണം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കാര്‍ഷികാവബോധം സൃഷ്ടിക്കുന്നതിന് ഇന്‍സ്റ്റിറ്റിയൂഷണല്‍ വര്‍ക്ക്ഷോപ്പുകള്‍ നടത്തും.
ഉദ്ഘാടന സംഗമത്തില്‍ മഅദിന്‍ ജനറല്‍ മാനേജര്‍ സൈതലവി സഅദി, മാനേജര്‍ ദുല്‍ഫുഖാര്‍ അലി സഖാഫി, ഗ്രീന്‍ ടാര്‍ഗറ്റ് പദ്ധതി കോഓര്‍ഡിനേറ്റര്‍ അബ്ദുള്ള കോണോംപാറ, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, ബഷീര്‍ സഅദി വയനാട്, അബൂബക്കര്‍ സഖാഫി പൂക്കോട്ടൂര്‍ എന്നിവര്‍ പങ്കെടുത്തു.
RECENT NEWS

ജമാഅത്ത് ഇസ്ലാമിക്കെതിരെ മനുഷ്യപക്ഷ സദസ് സംഘടിപ്പിച്ച് ഡിവൈഎഫ്ഐ
എടക്കര: സിപിഎം നേതാവ് എൻ കണ്ണനെതിരെയും മലപ്പുറത്തിനെതിരെയും വർഗീയ–- ദേശവിരുദ്ധ പ്രചാരണങ്ങൾ നടത്തുന്ന ജമാഅത്തെ ഇസ്ലാമിയുടെയും മീഡിയവണ്ണിന്റെയും വർഗീയ അജണ്ടൾക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം. ‘ഇസ്ലാമിക സംഘപരിവാരത്തിന്റെ ഇരുട്ടുമുറി ഭീകരതയെ ചെറുക്കുക‘ [...]