കുഴിയാന കുത്തിയാല്‍ മലപ്പുറം വീഴില്ല: അബ്ദുറബ്ബ് എം.എല്‍.എ

മലപ്പുറം: ഴിക്കുന്ന ഭക്ഷണത്തിന്റെ പേരില്‍ ആള്‍ക്കൂട്ട കൊല നടക്കുമ്പോള്‍ അന്തപുരത്തില്‍ സുഷുപ്തിയിലായിരുന്ന മേനക, ഇന്ദ്രപ്രസ്ഥ തെരുവുകളില്‍ നിരപരാധികളായ പാവം ജനം പൗരത്വ നിയമത്തിന്റെ പേരില്‍ കൂട്ടക്കുരുതിക്കിരയായപ്പോള് തെരുവ് നായ്ക്കളെ താലോലിച്ചു നടന്ന മേനക, മുന്നൊരുക്കമില്ലാത്ത ലോക്ഡൌണിന്റെ തിക്തഫലമായി കാല്‍നടയായി കൂട്ടപാലായനത്തിന് നിര്‍ബന്ധിതരായ അതിഥിതൊഴിലാളികള്‍ തെരുവോരങ്ങളില്‍ കുഴഞ്ഞു വീണു മരിച്ചപ്പോള്‍ അധികാര ഇടനാഴികളില്‍ മൗനിയായി ഉലാത്തിയിരുന്ന മേനക,
മണ്ണാര്‍കാടും മലപ്പുറവും തിരിച്ചറിയാതെ പോയതില്‍ അത്ഭുതമില്ല.
പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ഏതോ സാമൂഹ്യ ദ്രോഹികള്‍ ഒരു കാട്ടാനയെ പടക്കം വെച്ച് കൊന്നതിനെ മലപ്പുറത്തിന്റെ തലയില്‍ വെച്ചു കെട്ടി മലപ്പുറം ഇന്ത്യയിലെ ഭീകര ദേശമാണെന്ന് കൊട്ടിഘോഷിക്കാന്‍ വായ തുറന്നത് ശ്രീമതി മേനകയെ നയിക്കുന്ന വിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും വെറുപ്പിന്റെയും സങ്കര രാഷ്ട്രീയത്തിന്റെ നീചഭാവമാണെന്നതാണ് യാഥാര്ത്യം.
വിശ്വാസികള്‍ പരിപാവനമായി കാണുന്ന ക്ഷേത്ര ശ്രീകോവിലില്‍ വരെ അമേധ്യം വിതറി വര്‍ഗീയ കലാപ കാരണമുണ്ടാക്കുകയും പിടിക്കപ്പെടുമ്പോള്‍ മാനസിക രോഗി ചമയുകയും ചെയ്യുന്ന അധമ ചിന്തയുടെ പ്രായോഗിക ഭാവമാണ് ശ്രീമതി മേനകയുടെ പുതിയ ആനക്കഥ.
പശുവായാലും ആനയായാലും അതെല്ലാം രാജ്യത്തെ മുസ്ലീം സാമാന്യത്തിന്റെ വേരറുക്കാനുള്ള ഉപാധിയാക്കി മാറ്റാനുള്ള ത്വര കേന്ദ്രമന്ത്രി പദവിയിലിരുന്ന ശ്രീമതി മേനകയെ പോലെ ഒരാള്‍ക്ക് ഭൂഷണമല്ല. മൃഗ വിചാരത്തിനൊപ്പം അല്പം മനുഷ്യ വികാരവും നെഹ്രു കുടുംബത്തില്‍ മരുമകളായിരുന്ന വ്യക്തിക്ക് അധികപ്പറ്റാവില്ല..
ഏതു നികൃഷ്ട രീതിയും കേരളത്തെയും വിശിഷ്യ മലപ്പുറത്തെയും അപകീര്‍ത്തി പെടുത്തുക എന്ന സംഘപരിവാര്‍ അജണ്ട ശ്രീമതി മേനകയിലൂടെ ആനപ്പുറത്തേറി പ്രയോഗവത്കരിക്കാനുള്ള ശ്രമം കേരള ജനത തിരിച്ചറിയുക തന്നെ ചെയ്യും.
കൈവിട്ടു പോയ മന്ത്രി പദവി തിരിച്ചു പിടിക്കാന്‍ കുഴിയാനപ്പുറത്തേറി വിദ്വേഷത്തിന്റെ വിഷം വിതറുന്ന ശ്രീമതി മേനകയെ കേരളത്തിന്റെ ഭൂമിശാസ്ത്രവും മലപ്പുറത്തിന്റെ സംസ്കാരവും പഠിക്കാന്‍ ഭാരതീയനും കേരളക്കാരനും വിശിഷ്യാ മലപ്പുറത്തുകാരനുമായതില് അഭിമാനം കൊള്ളുന്ന ഞാന്‍ മലപ്പുറത്തിന്റെ മണ്ണിലേക്ക് ക്ഷണിക്കുന്നു.
RECENT NEWS

ജമാഅത്ത് ഇസ്ലാമിക്കെതിരെ മനുഷ്യപക്ഷ സദസ് സംഘടിപ്പിച്ച് ഡിവൈഎഫ്ഐ
എടക്കര: സിപിഎം നേതാവ് എൻ കണ്ണനെതിരെയും മലപ്പുറത്തിനെതിരെയും വർഗീയ–- ദേശവിരുദ്ധ പ്രചാരണങ്ങൾ നടത്തുന്ന ജമാഅത്തെ ഇസ്ലാമിയുടെയും മീഡിയവണ്ണിന്റെയും വർഗീയ അജണ്ടൾക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം. ‘ഇസ്ലാമിക സംഘപരിവാരത്തിന്റെ ഇരുട്ടുമുറി ഭീകരതയെ ചെറുക്കുക‘ [...]