മലപ്പുറത്ത് ആനയെ വെടിവച്ചു

മലപ്പുറത്ത്  ആനയെ വെടിവച്ചു

മലപ്പുറം: മലപ്പുറത്ത് ആനയെ വെടിവച്ചു. വെടിവെച്ചത് വായിലും വയറ്റിലും മുറിവുകളുമായി കണ്ടെത്തിയ അവശനിലയിലായ ആനയെ. പാലക്കാട് ജില്ലയില്‍ സ്ഫോടക വസ്തു നിറച്ച കൈതച്ചക്ക നല്‍കി കാട്ടാന ചരിഞ്ഞ സംഭവത്തിന്റെ പഴി മലപ്പുറം ജില്ലയുടെ പേരില്‍കെട്ടിവെച്ചന്നാരോപിച്ച് വ്യാപക പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ
മലപ്പുറത്ത് ശരിക്കും മോഴയാനയെ വെടിവച്ചത്.
പക്ഷെ ആനയുടെ അസുഖംമാറ്റി ചികിത്സിക്കാന്‍വേണ്ടിയാണ് വനംവകുപ്പ് മയക്കുവെടിവെച്ചത്. വായിലും വയറ്റിലും മുറിവുകളുമായി അവശനിലയിലായ ആനയെ വടിവച്ച് മയക്കിയശേഷം ചികിത്സ നല്‍കി.
മലപ്പുറം കരുവാരക്കുണ്ടിലാണ് സംഭവം.
വായിലും വയറ്റിലും മുറിവുകളുമായി അവശനിലയില്‍ കല്‍ക്കുണ്ട് ആര്‍ത്തലക്കുന്നില്‍ കാണപ്പെട്ട മോഴയാനയ്ക്ക് വെടിവച്ച് മയക്കിയശേഷം ചികിത്സ നല്‍കി. ഫോറസ്റ്റ് ചീഫ് വെറ്ററനറി ഓഫിസര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലാണ് മയക്കുവെടി വച്ചത്. വയറിലും വായിലുമുണ്ടായ മുറിവാണ് കാട്ടാനയുടെ അവശതയ്ക്ക് കാരണമെന്ന് വനംവകുപ്പ് ഉന്നത ഉദ്യാഗസ്ഥര്‍ പറഞ്ഞു. ആനകള്‍ തമ്മില്‍ കുത്തുകൂടിയാലും ഇങ്ങനെ മുറിവേല്‍ക്കാന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം. ഏതാനും ദിവസംകൂടി കാട്ടാന വനപാലകരുടെ നിരീക്ഷണത്തില്‍ നില്‍ക്കും ആവശ്യമെങ്കില്‍ തുടര്‍ ചികിത്സനല്‍കും. തുടര്‍ന്നും ആനയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനായി രണ്ടു വനപാലകരെ പ്രദേശത്ത് നിയോഗിച്ചിട്ടുണ്ട്. 15 വയസ് പ്രായമാണ് കണക്കാക്കുന്നത്. രണ്ടുദിവസം മുമ്പാണ് കല്‍ക്കുണ്ട് വനഭൂമിയോടു ചേര്‍ന്ന കൃഷിയിടത്തില്‍ മോഴയാനയെ അനങ്ങാനാകാത്ത അവസ്ഥയില്‍ കണ്ടെത്തിയത്. വായിലെ മുറിവുകാരണം ആഴ്ചകളായി ഭക്ഷണം കഴിച്ചിരുന്നില്ല. രാത്രി സമീപ പ്രദേശങ്ങളിലെ വീടുകളിലെത്തി ആന ആക്രമണ സ്വഭാവം കാട്ടുമോയെന്നു നാട്ടുകാര്‍ക്ക് ഭയമുണ്ട്. ഏതാനും ദിവസം മുമ്പ് കല്‍ക്കുണ്ട് അട്ടിയിലെ അങ്ങാടിയിലും കൃഷിയിടങ്ങളിലും ഈ കാട്ടാന വ്യാപക നാശനഷ്ട്ടം വരുത്തിയിരുന്നു.
പാലക്കാട് ജില്ലയിലെ തിരുവാഴാംകുന്ന് അമ്പലപ്പാറയില്‍ കൈതച്ചക്കയില്‍ സ്ഫോടക വസ്തുവച്ചു പൊട്ടിത്തെറിച്ച് വായിലെ മുറിവുമായി കാട്ടാന ചരിഞ്ഞ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ചികിത്സ. ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍മാരായ പി.പി പ്രമോദ് (ഈസ്റ്റേണ്‍ സര്‍ക്കിള്‍ ഒലവക്കോട്) വിജയനന്ദന്‍ (നോര്‍ത്തേണ്‍ സര്‍ക്കിള്‍ ),ഡിഎഫ്ഒമാരായ കെ.കെ സുനില്‍ കുമാര്‍ (മണ്ണാര്‍ക്കാട്), സജികുമാര്‍ (നിലമ്പൂര്‍) സൈലന്റ് വാലിഡിവിഷന്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സാമുവല്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ ഫോറസ്റ്റ് സ്റ്റേഷനുകളില്‍ നിന്നായി നൂറില്‍ പരം വനപാലകര്‍ സ്ഥലത്തുണ്ടായിരുന്നു. എ.പി അനില്‍കുമാര്‍ എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചു. അതേ സമയം പാലക്കാട് മണ്ണാര്‍ക്കാട്വെച്ച് ആനക്ക്നേരെ നടന്ന ക്രൂരത മലപ്പുത്തിന്റെ പേരില്‍ ആരോപിച്ച
മൂന്‍കേന്ദ്രമന്ത്രിയും ബി.ജെ.ബി നേതാവും നിലവിലെ എം.പിയുമായ മേനകാഗാന്ധിക്കെതിരെ മലപ്പുറത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പാലക്കാട് ആനക്കുണ്ടായ ദാരുണമായ സംഭവത്തില്‍ മലപ്പുറം ജില്ലയെ അവഹേളിച്ചു പ്രസ്താവന നടത്തിയ ബിജെപി എംപി മേനക ഗാന്ധിക്കെതിരെ മുസ്ലിം ലീഗ് വക്കീല്‍ നോട്ടിസും അയച്ചിട്ടുണ്ട്.

Sharing is caring!