മലപ്പുറം പൊറൂക്കര സ്വദേശിനി 27കാരി കോവിഡ് ബാധിച്ച് മരിച്ചു

മലപ്പുറം പൊറൂക്കര  സ്വദേശിനി 27കാരി കോവിഡ് ബാധിച്ച്  മരിച്ചു

മലപ്പുറം: ദുബായില്‍നിന്നെത്തി കോവിഡ് നിരീക്ഷണത്തിലായിരുന്ന മലപ്പുറം എടപ്പാള്‍ സ്വദേശിനി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ അര്‍ബുദബാധിതയായി ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ച് മരിച്ചു. എടപ്പാള്‍ പൊറൂക്കര കാട്ടുപുറത്ത് മുഹമ്മദ് ഹാരിസിന്റെ ഭാര്യ ഷബനാസ്(27)ആണ്് മരിച്ചത്. ചൊവ്വാഴ്ച്ച രാത്രി 10മണിയോടെയാണ് മരണം. ദുബായില്‍നിന്നെത്തിയ ശേഷം ക്യാന്‍സര്‍ ചികിത്സക്കായാണ് കോഴിക്കോട്ടെത്തിയത്. വിദേശത്തുനിന്നും എത്തിയതിനാല്‍ ക്വാറന്റെയിന്‍ സംവിധാനത്തിലായിരുന്നു ചികിത്സ.ആദ്യം തൃശൂര്‍ മെഡിക്കല്‍ കോളജിലായിരുന്നു ചികിത്സ. തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് കോഴിക്കോട്ടെത്തിയത്. രണ്ടു തവണ കോവിഡ് പരിശോധന നടത്തിയപ്പോഴും നെഗറ്റീവായിരുന്നു റിസട്ട്. പിന്നീടാണ് പോസിറ്റീവ് റിസള്‍ട്ട് വന്നത്. മെയ് 20 ന് കൊച്ചി വഴിയാണ് ഇവര്‍ നാട്ടില്‍ തിരിച്ചെത്തിയിരുന്നത്. കൂടെയെത്തിയ ഇവരുടെ ഭര്‍ത്താവ് 35 കാരനും ഇവരെ പരിചരിച്ചിരുന്ന ഭര്‍ത്തൃ സഹോദരി എടപ്പാള്‍ കോലൊളമ്പ് സ്വദേശിനി 38 വയസുകാരിക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മക്കള്‍: മുഹമ്മദ് ഇഹാന്‍, ഫാത്തിമ ഇഷ

Sharing is caring!