ബി.ജെ.പിനേതാവും മുന്‍കേന്ദ്രമന്ത്രിയുമായ മേനകാഗാന്ധിക്ക് വക്കീല്‍ നോട്ടീസയച്ച് മുസ്ലിംലീഗ്

ബി.ജെ.പിനേതാവും മുന്‍കേന്ദ്രമന്ത്രിയുമായ മേനകാഗാന്ധിക്ക് വക്കീല്‍ നോട്ടീസയച്ച് മുസ്ലിംലീഗ്

മലപ്പുറം: ബി.ജെ.പിനേതാവും മുന്‍കേന്ദ്രമന്ത്രിയുമായ മേനകാഗാന്ധിക്ക് വക്കീല്‍ നോട്ടീസയച്ച് മുസ്ലിംലീഗ്.
നിലവിലെഎം.പികൂടിയായ മേനകാഗാന്ധിക്കെതിരെ മലപ്പുറത്ത് വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. പാലക്കാട് ജില്ലയില്‍ ആനക്കുണ്ടായ ദാരുണമായ സംഭവത്തില്‍ മലപ്പുറം ജില്ലയെ അവഹേളിച്ചു പ്രസ്താവന നടത്തിയ ബിജെപി എംപി മേനക ഗാന്ധിക്കെതിരെ മുസ്ലിം ലീഗ് വക്കീല്‍ നോട്ടിസും അയച്ചു. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പാര്‍ട്ടിയുടെ അഭിഭാഷക സംഘടനയായ ലോയേഴ്സ് ഫോറം മുഖേനയാണ് വക്കീല്‍ നോട്ടീസയച്ചത്. പരാമര്‍ശം പിന്‍വലിച്ച് മലപ്പുറത്തെ ജനങ്ങളോട് പരസ്യമായി മാപ്പ് പറയണമെന്നാണ് ലോയേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റ് അഡ്വ. മുഹമ്മദ് ഷാ, ജനറല്‍ സെക്രട്ടറി അഡ്വ.അബൂ സിദ്ദീഖ് എന്നിവര്‍ മുഖേന അയച്ച നോടീസില്‍ പറയുന്നത്. അല്ലാത്തപക്ഷം ഉചിതമായ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും നോട്ടീസില്‍ പറഞ്ഞു< വര്‍ഗീയ വിഷം തുപ്പാന്‍ കൊളാമ്പിയും അയച്ചുകൊടുത്ത് യൂത്ത്കോണ്‍ഗ്രസ്, കേസെടുക്കണമെന്നും മാപ്പുപറയണമെന്നും കോണ്‍ഗ്രസും ലീഗും. അതേ സമയം മലപ്പുറം ജില്ലയെ അപകീര്‍ത്തിപ്പെടുത്തിയതിനെ സേവ് മലപ്പുറം ഫോറവും പ്രതിഷേധിച്ചു. പാലക്കാട് ജില്ലയില്‍ ആന ചെരിഞ്ഞ സംഭവവുമായി ബന്ധപ്പെടുത്തിയാണ് മനേകാ ഗാന്ധി മലപ്പുറം ജില്ലക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്. യാതൊരു അടിസ്ഥാനവുമില്ലാത്ത ഇത്തരം ആരോപണങ്ങള്‍ ജില്ലാ രൂപീകരണം മുതല്‍ തുടങ്ങിയിട്ടുള്ളതാണ്. സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്ന് ഇത്തരം ആരോപണങ്ങള്‍ പതിവുള്ളതാണ്. ജില്ലയില്‍ തന്നെയുള്ള അബലങ്ങള്‍ക്ക് നേരെ ആസൂത്രിത ആക്രമണങ്ങള്‍ ഞ ൈതന്നെ നടത്തുകയും ആരോപണം ജില്ലയിലെ മുസ്ലിംകള്‍ക്ക് നേരെ നടത്തി ജില്ലയെ തന്നെ അപമാനിക്കുകയാണ് പതിവ്. എന്നാല്‍ ആദ്യഘട്ടത്തില്‍ അന്വേഷണം നടത്തുമ്പോള്‍ തന്നെ സംഘ പരിവാര്‍ പ്രവര്‍ത്തകര്‍ പിടിയിലാകുന്നതോട് കൂടെ അന്വേഷണം പാതി വഴിയില്‍ അവസാനിക്കും. അപ്പോഴേക്കും ജില്ലയെ അപകീര്‍ത്തിപ്പെടുത്തിയ വാര്‍ത്ത ഉത്തേരേന്ത്യന്‍ ഗ്രൂപ്പ് ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ടാകും. ഇത്തരം നീക്കങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികളുമായി സേവ് മലപ്പുറം ഫോറം രംഗത്തുണ്ടാകുമെന്ന് സേവ് മലപ്പുറം ഫോറം ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി. ജില്ലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള നിരന്തരം ശ്രമം നടത്തുന്നവരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ട് വരാന്‍ അധികാരികള്‍ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ ഗഢ ഷാജി അദ്ധ്യക്ഷത വഹിച്ചു. പി.സുന്ദര്‍രാജന്‍, കെ.പി.ഒ.റഹ്മത്തുള്ള, ജഗ നാരായണന്‍, അറ്ര േസഷംസുദ്ധീന്‍, ലൗലി ഹംസ ഹാജി, അഡ്വക്കറ്റ് സാദിഖ് നടുതൊടി അഹദ് വളാഞ്ചേരി എന്നിവര്‍ സംസാരിച്ചു.

Sharing is caring!