ഓട്ടോമാറ്റിക് സാനിറ്റൈസര്‍ മെഷീന്‍ നിര്‍മ്മിച്ച് ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍

ഓട്ടോമാറ്റിക്  സാനിറ്റൈസര്‍ മെഷീന്‍ നിര്‍മ്മിച്ച്  ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍

തിരൂരങ്ങാടി : കോവിഡ് പ്രതിരോധരംഗത്ത് നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഓട്ടോമാറ്റിക് സാനിറ്റൈസര്‍ മെഷീന്‍ നിര്‍മ്മിച്ച് ചെറുമുക്ക് എം.എസ്.എഫ് പ്രവര്‍ത്തകരായ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. ഈ ലോക്ഡൗണ്‍ സമയത്ത് കോവിഡ് പ്രതിരോധരംഗത്ത് ചെറുമുക്കിലെ ഏഴോളം വരുന്ന എം.എസ്എഫ് പ്രവര്‍ത്തകരാണ്
ഇവ നിര്‍മ്മിച്ചത്. സാധാരണ രീതിയില്‍ കടകളിലും മറ്റു സ്ഥാപനങ്ങളിലും സാനിറ്റൈസര്‍ ബോട്ടല്‍ നിരവധി ആളുകള്‍ പലതവണകളായി കൈകൊണ്ട് ഉപയോഗിക്കുന്നതുമൂലം ചെറിയതോതിലെങ്കിലും അണുബാധകള്‍ പടരാന്‍ സാധ്യത കൂടുതലാണ്.
എന്നാല്‍ പൂര്‍ണ്ണമായും ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കുന്ന ഈ മെഷീനു മുന്‍പില്‍ കൈ കാണിക്കേണ്ട ആവശ്യമേയുള്ളൂ , സാനിറ്റൈസര്‍ കയ്യില്‍ വന്നു പതിക്കും .അതുകൊണ്ടുതന്നെ പരസ്പരമുള്ള ബോട്ടില്‍ സ്പര്‍ശനത്തിലൂടെ അണുബാധകള്‍ പടരും എന്ന ഭയം ഇനി വേണ്ട . അതെല്ലാം തടയാന്‍ ഈ രീതി വളരെ ഉപകാരപ്രദമാകും .
വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ഈ മെഷീന്‍ കറണ്ട് ഉപയോഗിച്ചും , ചാര്‍ജബിള്‍ ബാറ്ററി ഉപയോഗിച്ചും പ്രവര്‍ത്തിപ്പിക്കാനാകും. ഓട്ടോമാറ്റിക് സാനിറ്റൈസര്‍ മെഷീന്‍ നിര്‍മ്മിച്ചതിന്റെ ലോഞ്ചിങ് പാണക്കാട് വെച്ച്
സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
വീടുകളിലും മറ്റു സ്ഥാപനങ്ങളിലേക്കും ആവശ്യമായ വലുപ്പത്തിലും രൂപത്തിലും പ്രവര്‍ത്തകര്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് അംഗങ്ങളായ വി.പി.മുഹമ്മദ് ഷബീബ് , എ. ഫാസില്‍സമാന്‍, കെ.വി. ഷക്കീ, ടി മുസ്തഫ, വി.പി. അമീര്‍, ഒ. മിഥിലാജ് എന്നിവര്‍ അറിയിച്ചു.

Sharing is caring!