ടോറസ് ലോറിയുടെ ബോഡി ഇലട്രിക് ലൈനില്‍ തട്ടി ഒരാള്‍ ഷോക്കേറ്റ് മരിച്ചു
തിരൂര്‍: ലോറിയില്‍ കൊണ്ടുവന്ന എംസാന്റ് ഇറക്കുന്നതിനിടെ ലോറിയുടെ ബോഡിഇലട്രിക് ലൈനില്‍ തട്ടി ഷോക്കേറ്റ് ഒരാള്‍ മരിച്ചു. മറ്റൊരാളെ ഗുരുതരാവസ്ഥയില്‍ കോട്ടക്കലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പട്ടാമ്പി ഓങ്ങല്ലൂരിലെ ചൂരക്കോട് സ്വദേശി മുഹമ്മത് ബഷീര്‍ (27)ത്തണ് മരിച്ചത്. വളാഞ്ചേരി സ്വദേശി ഫൈസലിനാണ് (31) ഗുരുതരമായി പരുക്കേറ്റത്. രാവിലെ ഒമ്പര മണിയോടെ തിരുന്നാവായക്കടുത്ത കൊടക്കല്‍ ബീരാഞ്ചിറയിലാണ് അപകടം.എംസാന്റ് ഇറക്കാന്‍ ലോറിക്ക് സമീപം നിന്ന് ഇരുവരും സിഗ്നല്‍ കൊടുത്തു കൊണ്ടിരിക്കുമ്പോള്‍ ലോറിയുടെ ബോഡഎച്ച്.ടി. ലൈനില്‍ തട്ടുകയായിരുന്നു. ഈ സമയത്ത് ഇരുവരുവാഹനത്തില് സ്പപര്ശിച്ചു നിന്നതാണ് അപകട കാരണം.ലോറിക്കുള്ളിലുണ്ടായിരുന്ന ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും ഷോക്കേറ്റിട്ടില്ല. അപകടം നടന്നയുടന്‍ ഇരുവരേയും കൊടക്കല്‍ മിഷന് ആശുപത്രിയിലെത്തിച്ചെങ്കിലും മഹമ്മത് ബഷീര്‍ ആശുപത്രിയില്‍ എത്തിയപ്പോഴേക്കും മരണപ്പെട്ടു. ഫൈ സലിനെ ഉടന്‍ തന്നെ കോട്ടക്കലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
RECENT NEWS
മോങ്ങത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ തമിഴ്നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി ബല്‍റാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ [...]