കൊറോണയുടെ മറവില്‍ പോലീസ് താണ്ഡവം നിര്‍ത്തണം പി.കെ ഫിറോസ്

കൊറോണയുടെ മറവില്‍ പോലീസ്  താണ്ഡവം നിര്‍ത്തണം പി.കെ ഫിറോസ്

മലപ്പുറം: വളാഞ്ചേരിയില്‍ വിദ്യാര്‍ഥിനി മരണപ്പെട്ട വിഷയത്തില്‍ സമാധാനപരമായി ജനാധിപത്യ സമരം നടത്തിയ വിദ്യത്ഥികളെയും നേതാക്കളെയും ക്രൂരമായി മര്‍ദ്ദിച്ച പിണറായി പോലീസ് ഭീകര താണ്ഡവം അവസാനിപ്പിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ആവശ്യപ്പെട്ടു. കോറോണയുടെ മറവില്‍ ഇത്തരം പോലീസ് ഭീകരത തികഞ്ഞ കാടത്തമാണെന്ന് അദ്ദേഹം പറഞ്ഞു. യാതൊരു പ്രകോപനവുമില്ലാതെ അക്രമം നടത്തിയ പോലീസ് ഭരണ കക്ഷിയുടെ കൂലി തൊഴിലാളിയായി തരംതാഴെരുതെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് മുനിസിപ്പല്‍ യൂത്ത് ലീഗ് നടത്തിയ പോലീസ് ഭീകരതക്കെതിരെയുള്ള പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ സി.പി സാദിഖലി അധ്യക്ഷത വഹിച്ചു. മുസ് ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.യു.എ ലത്തീഫ്, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി, ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ, എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ബാവ വിസപ്പടി, വി.മുസ്ഥഫ, അശ്‌റഫ് പാറച്ചോടന്‍, ഹക്കീം കോല്‍മണ്ണ, സുബൈര്‍ മൂഴിക്കല്‍, റഷീദ് കാളമ്പാടി, അമീര്‍ തറയില്‍, സല്‍മാന്‍ പാണക്കാട്, റസാഖ് കാരാതോട്, ഷബീബ് കുന്നുമ്മല്‍, വി.ടി മുനീര്‍, മഹ്‌റൂഫ് പള്ളിയാളി, റംസാന്‍ കാട്ടുങ്ങല്‍, തബ്ഷീര്‍ മുണ്ടുപറമ്പ് നേതൃത്വം നല്‍കി.

Sharing is caring!