കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ശേഖരിക്കാനും കാണാനും ഒരു ഗ്രൂപ്പ് മലപ്പുറത്തെ 33പേര്‍ അറസ്റ്റില്‍

കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍  ശേഖരിക്കാനും കാണാനും ഒരു ഗ്രൂപ്പ് മലപ്പുറത്തെ 33പേര്‍ അറസ്റ്റില്‍

മലപ്പുറം: കുട്ടികളുടെ അശ്ശീല ചിത്രങ്ങളും വീഡിയോകളും വാട്സ് ആപ്പ് ഗ്രുപ്പിയുടെ പ്രചരിപ്പിച്ച
ആചാര വെടി വാട്സ്ആപ്പ് ഗ്രൂപ്പിലെ 33 മലപ്പുറത്തുകാര്‍ അറസ്റ്റില്‍. മലപ്പുറം കുറ്റിപ്പാല സ്വദേശി അശ്വന്ദാണ് ക്രിയേറ്റ് ചെയ്ത ഗ്രൂപ്പില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് പുറമെ വിദേശത്തുനിന്നുള്ളവര്‍ അടക്കം 256 പേരാണുള്ളത്. ഇതില്‍നിന്നും കണ്ടെത്തിയ 33മലപ്പുറം ജില്ലയിലെ വിവിധ ഇടങ്ങളിലുള്ളവരെയാണ് മലപ്പുറം ജില്ലാപോലീസ് മേധാവി യു. അബ്ദുല്‍ കരീമിന്റെ മേല്‍നോട്ടത്തില്‍ അറസ്റ്റ് ചെയ്തത്.
ഗ്രൂപ്പിന്റെ വിവരങ്ങള്‍ പുറത്തുവിടരുതെന്നും നിബന്ധനകള്‍ കര്‍ശനമായി പാലിച്ചിരിക്കണമെന്നും മുന്നറിയിപ്പ് നല്‍കയാണ് ഈഗ്രൂപ്പില്‍ അംഗങ്ങളെ ചേര്‍ത്തിരുന്നത്. ഗ്രൂപ്പില്‍ അംഗങ്ങളായിരുന്ന മുഴുവന്‍ പേര്‍ക്കും എതിരെ കേസെടുക്കാനാണ് തീരുമാനം. അറസ്റ്റിലായ ഗ്രൂപ്പ് അഡ്മിന്റേതുള്‍പ്പടെയുള്ളവരുടെ ഫോണുകളില്‍ കുട്ടികളുടേത് ഉള്‍പ്പെടെ അശ്ലീല ദൃശ്യങ്ങളുടെ വന്‍ ശേഖരമാണ് കണ്ടെത്തിയത്. കുട്ടികളുടെ ദൃശ്യങ്ങളോടു താല്‍പര്യമുള്ളവരാണ് ഗ്രൂപ്പിലെ എല്ലാ അംഗങ്ങളും എന്നാണ് വ്യക്തമായത്. ഇന്ത്യയില്‍ നിന്നുള്ള കുട്ടികളുടെയും വിദേശികളായ കുട്ടികളുടെയും ദൃശ്യങ്ങള്‍ ഇവരില്‍ നിന്നു കണ്ടെത്തിയിട്ടുണ്ട്.സാധാരണ നിലയില്‍ ഇന്റര്‍നെറ്റില്‍ ഇത്തരം ദൃശ്യങ്ങള്‍ ലഭ്യമല്ലാതിരിക്കെ ഇവ ഡാര്‍ക് വെബ് വഴി ഡൗണ്‍ലോഡ് ചെയ്തെടുത്തതാകും എന്നാണ് വിലയിരുത്തല്‍. രാജ്യാന്തര നിയമങ്ങള്‍ പ്രകാരം, കുട്ടികളുടെ നഗ്നത അന്വേഷണത്തിന്റെ ഭാഗമായി പോലും കാണുന്നത് കുറ്റമായാണു പരിഗണിക്കുക. അതുകൊണ്ടു തന്നെ ഗ്രൂപ്പില്‍ ദൃശ്യങ്ങള്‍ പങ്കുവച്ചവര്‍ മാത്രമല്ല, അതില്‍ അംഗങ്ങളും കുറ്റക്കാരാകും. ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.
കുട്ടികളുടെ അശ്ശീല ചിത്രങ്ങളും വീഡിയോകളും വാട്സ് ആപ്പ് ഗ്രുപ്പിയുടെ പ്രചരിപ്പിച്ച ഈസംഘത്തിലെ രണ്ടു പേരെ ചങ്ങരംകുളം പൊലീസ് ഇന്നലെയാണ് പിടികൂടിയത്. വട്ടംകുളം കുറ്റിപ്പാല സ്വദേശി അശ്വന്ദ് (21), ചങ്ങരംകുളം സ്വദേശി രാഗേഷ് (40) എന്നിവരെയാണ് ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കല്‍ സംഘവും പിടികൂടിയത്. ആചാരവെടിയെന്നാണ് വാട്സ്ആപ്പ് ഗ്രൂപ്പിന്റെ പേര്. ഇത്തരത്തില്‍ ഒരു ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്ന വിവരം യൂണിസേഫ് (യുണൈറ്റഡ് ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍ എമര്‍ജന്‍സി ഫണ്ട് ) എന്ന സംഘടനയുടെ ശ്രദ്ധയില്‍ പെടുകയും ഈ വിവരം കേരളത്തിലെ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് പൊലീസിന്റെ സൈബര്‍ ഡോമില്‍ നടത്തിയ പരിശോധനയിലാണ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തത് വട്ടംകുളം കുറ്റിപ്പാല സ്വദേശിയാണെന്ന് വ്യക്തമായത്. തുടര്‍ന്ന് വിവരം മലപ്പുറം ജില്ലാ പൊലീസ് മേധാവിയെ അറിയിക്കുകയും പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാശം ജില്ലയിലെ മറ്റു പൊലിസ് സ്റ്റേഷനുകളിലും പരിശോധന നടത്തി. ചങ്ങരംകുളം സിഐയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് സംഘത്തിലെ രണ്ടു പേര്‍ പിടി കുടിയത്.

Sharing is caring!