ലോക്ഡൗണ്‍ കാലം മനോഹരമാക്കി അസ

ലോക്ഡൗണ്‍ കാലം മനോഹരമാക്കി അസ

കരുവാരക്കുണ്ട്: പാഴ് വസ്തുക്കളില്‍ വിസമയം തീര്‍ക്കുകയാണ് അസ വാക്കയിലെന്ന 13 വയസ്സുകാരി. ഉപയോഗ ശേഷം വലിച്ചെറിയുന്ന വസ്തുക്കള്‍ കൊണ്ട് ഈ മിടുക്കി ലോക്ഡൗണ്‍ കാലത്ത് നിരവധി അലങ്കാര വസ്തുക്കളാണ് നിര്‍മിച്ചത്. ഉപയോഗ ശൂന്യമെന്ന് കുരുതി വലിച്ചെറിയുന്ന വസ്തുക്കള്‍ അസയുടെ കൈയ്യില്‍ കിട്ടിയാല്‍ മനോഹരമായ ശില്‍പങ്ങളായി മാറും. ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ മുന്‍ സെക്രട്ടറിയും ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ മലപ്പുറം ഡയറക്ടറുമായ വി ഉമ്മര്‍ കോയയുടെ മകളാണ് അസ.

പ്ലാസ്റ്റിക് കവര്‍, മുട്ടത്തോട്, ഇലകള്‍, മഞ്ചാടിക്കുരു, പൗഡര്‍ ടിന്‍, പ്ലാസ്റ്റിക് കുപ്പി, പൊട്ടിയ പാത്രങ്ങള്‍, വര്‍ണകടലാസ് എന്നിവ ഉപയോഗിച്ചാണ് അസ കരവിരുത് തീര്‍ക്കുന്നത്. കരുവാരക്കുണ്ട് ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിലെ എട്ടാംതരം വിദ്യാര്‍ഥിനിയാണ് ഈ മിടുക്കി.

Sharing is caring!