ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സ്മാർട്ട് ഫോണും, ടിവിയുമില്ല; വിദ്യാർഥിനി ജീവനൊടുക്കി

ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സ്മാർട്ട് ഫോണും, ടിവിയുമില്ല; വിദ്യാർഥിനി ജീവനൊടുക്കി

വളാഞ്ചേരി: ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ വീട്ടിൽ സൗകര്യമില്ലെന്ന കാരണത്താൽ പത്താംക്ലാസ് വിദ്യാർഥിനി തീകൊളുത്തി ആത്മഹത്യ ചെയ്തെന്ന് പ്രാഥമിക വിവരം. വളാഞ്ചേരി മാങ്കേരി സ്വദേശികളായ ബാലകൃഷ്ണൻ-ഷീബ ദമ്പതികളുടെ മകൾ ദേവികയെ ആണ് മരിച്ച ചെയ്ത നിലയിൽ‌ കണ്ടെത്തിയത്. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ വീട്ടിൽ ടിവിയോ, സ്മാർട്ട് ഫോണോ ഇല്ലാത്തതിനാൽ കുട്ടി മാനസിക വിഷമത്തിലായിരുന്നു.

വീട്ടിലെ ടി വി പ്രവർത്തിച്ചിരുന്നില്ല. രക്ഷിതാക്കളിൽ ആർക്കും സ്മാർട്ട് ഫോണും ഉണ്ടായിരുന്നില്ല. ഇതിനാൽ പഠനം മുടങ്ങുമോയെന്ന മാനസിക വിഷമം കുട്ടിക്ക് ഉണ്ടായിരുന്നു. തിരുനിലത്ത് പുളിയാപ്പറ്റക്കുഴിയിലെ ആൾത്താമസമില്ലാത്ത വീടിന്റെ പരിസരത്താണ് കുട്ടിയുടെ മൃതദേഹം കിടന്നത്. തിങ്കളാഴ്ച്ച വൈകീട്ട് മുതല്‍ കുട്ടിയെ കാണാനുണ്ടായിരുന്നില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തുന്നത്. തീ കൊളുത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന മണ്ണെണ്ണ പാത്രവും പോലീസ് വീടിന്റെ പരിസരത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവി യു. അബ്ദുല്‍ കരീം, തിരൂര്‍ ഡി.വൈ.എസ്.പി കെ.എ സുരേഷ് ബാബു, വളാഞ്ചേരി സി.ഐ എം.കെ ഷാജി എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളേജിൽ മൃതദേഹം കോവിഡ് പരിശോധനകള്‍ നടത്തിയതിനു ശേഷം മേല്‍നടപടികൾ സ്വീകരിക്കും. ഇരിമ്പിളിയം ഗവ: ഹയർ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി നിയായിരുന്നു ദേവിക. സഹോദരങ്ങൾ: ദേവനന്ദ, ദീക്ഷിത്

Sharing is caring!