അബ്ബാസലിയുടെ ആഗ്രഹം സഫലമാക്കാന്‍ പാണക്കാട് മുനവ്വറലി തങ്ങളെത്തി

അബ്ബാസലിയുടെ  ആഗ്രഹം സഫലമാക്കാന്‍ പാണക്കാട് മുനവ്വറലി  തങ്ങളെത്തി

കോട്ടക്കല്‍: മത, രാഷ്ട്രീയ, ജീവ കാരുണ്യ രംഗങ്ങളിലും പൊതുപ്രവര്‍ത്തന മേഖലകളിലും തിരക്ക് പിടിച്ച ജീവിതത്തിനിടയിലും സൗഹൃദങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും വലിയ വില കല്‍പ്പിക്കുന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ വീണ്ടും മാതൃകയാവുകയാണ്.
മുനവ്വറലി തങ്ങളെ നേരില്‍ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കാടാമ്പുഴ- കരേക്കാട് നോര്‍ത്തിലെ വീട്ടിലെത്തി ഭിന്നശേഷിക്കാരനായ
പുതുക്കിടി അബ്ബാസലിയുടെ ആഗ്രഹം സഫലീകരിക്കുകയായിരുന്നു തങ്ങള്‍.
പരസഹായം കൂടാതെ വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാത്ത
അബ്ബാസലി ആഴ്ചകള്‍ക്ക് മുമ്പാണ് വാട്‌സ് ആപ്പ് മെസ്സേജ് വഴി തങ്ങളുമായി സൗഹൃദത്തിലായത്. നേരിട്ട് കാണണമെന്ന തന്റെ ആഗ്രഹം തങ്ങളോട് വാട്‌സ് ആപ്പിലൂടെ
അബ്ബാസലി പങ്ക് വെക്കുകയും ചെയ്തു.നേരില്‍ കാണാന്‍ ഒരു ദിവസം വീട്ടില്‍ വരാമെന്ന് തങ്ങള്‍ പറയുകയും ചെയ്തിരുന്നു. സൗഹൃദ സന്ദര്‍ശനത്തിനായി തങ്ങള്‍ ഇന്നലെയാണ് അബ്ബാസലിയുടെ വീട്ടിലെത്തിയത്.
ദീര്‍ഘനേരം സംസാരിച്ചും പരസ്പരം വിശേഷങ്ങള്‍ പങ്ക് വെച്ചും പ്രാര്‍ത്ഥിച്ചുമാണ് തങ്ങള്‍ മടങ്ങിയത്.സമൂഹത്തിലെ എല്ലാ വിഭാഗങ്ങളേയും ഒരു പോലെ പരിഗണിക്കാനും ക്ഷമയോടെ കേള്‍ക്കാനുമുള്ള പാണക്കാട് കുടുംബത്തിന്റെ പ്രത്യേകതയാണ് മുനവ്വറലി ശിഹാബ് തങ്ങളിലൂടെ ഈ സൗഹൃദ സന്ദര്‍ശനത്തിലൂടെ വീണ്ടും പ്രകടമായത്.
തിരക്കിട്ട ജീവിതത്തിനിടയില്‍ തന്റെ എളിയ ആവശ്യത്തിന് പോലും വലിയ വില കല്‍പ്പിക്കുകയും അത് പാലിക്കുകയും ചെയ്ത് വീട്ടിലെത്തിയ തങ്ങളുടെ സന്ദര്‍ശനത്തില്‍ ഏറെ സംതൃപ്തിയിലാണ് ഡിഫറന്റ്‌ലി ഏബ്ള്‍ഡ് പീപ്പിള്‍സ് ലീഗ് (ഡി.എ.പി.എല്‍)കോട്ടക്കല്‍ മണ്ഡലം ട്രഷറര്‍ കൂടിയായ
അബ്ബാസലി .
പി.വി. നാസിബുദ്ദീന്‍
മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എ.പി. ജാഫറലി, ജനറല്‍ സെക്രട്ടറി ജുനൈദ് പാമ്പലത്ത്, സെക്രട്ടറി മാരായ ഫഹദ് കരേക്കാട് , അഷ്‌റഫ് പട്ടാക്കല്‍, മൊയ്തീന്‍ഷ തയ്യില്‍ എന്നിവര്‍ തങ്ങളെ സ്വീകരിച്ചു.

Sharing is caring!