മലപ്പുറത്തെ പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തന സമയം നീട്ടി

മലപ്പുറത്തെ പെട്രോള്‍  പമ്പുകളുടെ പ്രവര്‍ത്തന സമയം നീട്ടി

മലപ്പുറം: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ക്ക് ഇന്നു മുതല്‍ രാവിലെ ആറ് മുതല്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കാമെന്ന് ജില്ലാകലക്ടറുടെ ചുമതലയുള്ള എ.ഡി.എം എന്‍.എം മെഹറലി അറിയിച്ചു.
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയില്‍ 14 കേസുകള്‍ കൂടി ഇന്നലെ രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചു. വിവിധ സ്റ്റേഷനുകളിലായി 16 പേരെ ഇന്നലെ അറസ്റ്റു ചെയ്തു. നിര്‍ദേശങ്ങള്‍ ലംഘിച്ച് നിരത്തിലിറക്കിയ നാല് വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 4,446 ആയി. 5,477 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്. ജില്ലയിലാകെ ഇതുവരെ 2,573 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

Sharing is caring!