കോട്ടക്കല്‍ ക്വാറന്റെയില്‍ കേന്ദ്രത്തില്‍ യുവാവിനു കോവിഡ് സ്ഥിരികരിച്ചു, ഒരു നാടു മുഴുവന്‍ ആശങ്കയില്‍.

കോട്ടക്കല്‍ ക്വാറന്റെയില്‍ കേന്ദ്രത്തില്‍  യുവാവിനു കോവിഡ് സ്ഥിരികരിച്ചു,  ഒരു നാടു മുഴുവന്‍ ആശങ്കയില്‍.

കോട്ടക്കല്‍: കോട്ടക്കലിലെ ക്വാറന്റെയിന്‍ കേന്ദ്രത്തിലുണ്ടായിരുന്ന പത്തപ്പിരിയം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കോട്ടക്കല്‍ മുഴുവന്‍ ആശങ്കയില്‍. രോഗ ലക്ഷണങ്ങളോടെ യുവാവിനെ മെയ് 20 നാണ് മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. തുടര്‍ന്ന് 30നു മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തിലൂടെയാണ് ക്വാറണ്ടൈന്‍ കേന്ദ്രത്തിലുള്ളവരും മറ്റും ഇ വിവരം അറിയുന്നത്. എന്നാല്‍ 17 നു പുലര്‍ച്ചേ എത്തിയ ഇവര്‍ 14 ദിവസത്തെ ക്വാറണ്ടൈന്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് തിരിക്കുകയും ചെയ്തു. ക്വാറണ്ടൈന്‍ കേന്ദ്രത്തില്‍ വിവിധ ജില്ലക്കാരടക്കം 33 പേരാണ് താമസിച്ചിരുന്നത്. താമസക്കാര്‍ പരസ്പരം ബന്ധം പുലര്‍ത്തിയിട്ടില്ലെങ്കിലും അവര്‍ക്ക് ഭക്ഷണവും മറ്റും എത്തിക്കുന്ന വളണ്ടിയേഴ്‌സിലൂടെ പകരാനുള്ള സാധ്യത തള്ളികളയാനായില്ല. യുവാവുമായി നേരിട്ട് ബന്ധം പുലര്‍ത്തിയിരുന്ന വളണ്ടിയര്‍മാരും അവരോട് ബന്ധം പുലര്‍ത്തിയിരുന്ന വീട്ടുകാരും നാട്ടുകാരുമാണ് ഇപ്പോള്‍ ആശങ്കയിലായിട്ടുള്ളത് . യുവാവിന്റെ റൂട്ട് മാപ്പ് പുറത്തിറക്കുകയോ അവരോട് ബന്ധം പുലര്‍ത്തിയവര്‍ പരിശോധനക്കെത്താനോ ഇതുവരെ നിര്‍ദ്ദേശം ലഭിച്ചിട്ടില്ല. ബന്ധപ്പെട്ടവരുടെ അനാസ്ഥയാണെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.

Sharing is caring!