ഏഴ് ഏക്കറില്‍ സംഘകൃഷിയുമായി എസ്.വൈ.എസ്
വേങ്ങര: രണ്ടേക്കര്‍ തരിശ് ഭൂമിയടക്കം ഏഴേക്കറില്‍ എസ് വൈ എസിന്റെ സംഘകൃഷി തുടങ്ങി. ഊരകം ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലാണ് കൃഷിയിറക്കുന്നത്. എസ് വൈ എസ് വേങ്ങര സോണും കോട്ടുമല യൂണിറ്റ് സാന്ത്വനം ക്ലബ്ബും സംയുക്തമായി ഊരകം കൃഷി ഭവന്റെ സഹകരണത്തോടെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പച്ചക്കറി , കിഴങ്ങ് വര്‍ഗ്ഗങ്ങള്‍, മോഡണ് നെല്ല് , ചോളം, രാഗി തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. കൂടാതെ നൂറോളം വീടുകളില്‍ നൂറോളം വീടുകളില്‍ ടീം ഒലീവ് സന്നദ്ധ സംഘത്തിന്റെ സഹായത്തോടെ പച്ചക്കറിയും ഫല വൃക്ഷങ്ങളുടെയും കൃഷിയും അനുബന്ധമായി നടത്തുന്നുണ്ട് .പദ്ധതിയുടെ നിലമൊരുക്കല്‍ കോട്ടുമലയിലെ തരിശ് ഭൂമിയില്‍ കൃഷി അസി. ഡയറക്ടര്‍ പ്രകാശന് പുത്തന്‍ മഠത്തില്‍ ഉദ്ഘാടനം ചെയ്തു. ഇബ്രാഹീം ബാഖവി വെങ്കുളം അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം നാരായണന് , കെ കെ അലവികുട്ടി…. പ്രസംഗിച്ചു.
RECENT NEWS
പ്രഥമ മഹീന്ദ്ര സൂപ്പർ ലീഗ് കേരള കിരീടം കാലിക്കറ്റ് എഫ്സിക്ക്
ഇഞ്ചുറി ടൈമിൽ റഫേൽ അഗസ്റ്റോയുടെ പാസിൽ ഡോറിയൽട്ടൻ കൊച്ചിയുടെ ആശ്വാസഗോൾ കുറിച്ചു (2-1).