താനൂരില്‍ സുഹൃത്തിനെ കുത്തികൊലപ്പെടുത്തിയത് വാങ്ങിച്ച മദ്യക്കുപ്പി കാലിയായതോടെ

മലപ്പുറം: താനൂരില്‍ സുഹൃത്തിനെ കുത്തികൊലപ്പെടുത്തിയത് വാങ്ങിച്ച മദ്യക്കുപ്പി
കാലിയായതോടെ. ഓണ്‍ലൈനില്‍ ബുക്ക് ചെയ്തു ബീവറേജസില്നിന്നു ഒരു ഫുള്ളുവാങ്ങിക്കൊണ്ടുവന്ന് നാലു സുഹൃത്തുക്കള്‍ചേര്‍ന്ന് മദ്യപാനം. തുടങ്ങി. മദ്യം തീര്‍ന്നതോടെ രണ്ടു സുഹൃത്തുക്കള്‍ തമ്മില്‍ വാക്കേറ്റവും കത്തിക്കുത്തുമായി. അവസാനം ഇരുവര്‍ക്കും കുത്തേല്‍ക്കുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. മരിച്ചത് സുഹൃത്തുക്കള്‍ക്കായി മദ്യംഎത്തിച്ച സുഹൃത്ത് തന്നെ. സംഭവം മലപ്പുറം താനൂരിലാണ് നടന്നത്.
കൂട്ടുക്കാര് ഒന്നിച്ച് കൂടി മദ്യപിക്കുന്നതിനിടയില്‍ ഉണ്ടായ വാക്കറ്റം അടിപിടിയില്‍ കലാശിച്ചപ്പോള്‍
കൂടെയുള്ള രണ്ട് പേര്‍ക്ക് കത്തികുത്തേല്‍ക്കുകയും ഇതില്‍ ഒരാള്‍ മരണപ്പെടുകയുമായിരുന്നു. തിരൂര്‍ തലക്കടത്തൂര്‍ അരീക്കാട് ചട്ടിക്കല്‍ വീട്ടില്‍ ശിഹാബുദ്ധീന്‍ (22) യാണ് മരണമടഞ്ഞത്, ഇയാള്‍ക്കോ പ്പം കുത്തേറ്റ ബി.പി.അങ്ങാടി താവളം പറമ്പില്‍ മുഹമ്മദ് അഹസല്(21) കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്, വെള്ളിയാഴ്ച വൈകുന്നേരം സുമാര്‍ 4.30 തോടെ മൂലക്കല് പാലക്കുറ്റിയഴി തോടിന് സമീപംവെച്ച് നാലംഗ സംഘം മദ്യപിക്കുന്നതിനിടയിലുണ്ടായ വാക്ക് തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്, ഗുരുതരമായി കുത്തേറ്റ ശിഹാബുദ്ധീനേയും മുഹമ്മദ് അഹ്സലിനേയും സമീപത്തെ ദയഹോസ്പ്പിറ്റലില് പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു, മെഡിക്കല്‍ കോളേജില്‍ വെച്ചാണ് ശിഹാബുദ്ധീന്‍ മരണമടഞ്ഞത്, കൂടെ ഉണ്ടായിരുന്ന
നന്നമ്പ്ര കീരിയാട്ടില്‍ രാഹുല്‍, ചീരാന്‍ കടപ്പുറം അരയന്റ് പുരക്കല്‍ സുഫിയാന് എന്നിവര്‍ നിരവധി കേസുകളില്‍ പ്രതികളാണ്, ഇവര്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്, മരണമടഞ്ഞ ശിഹാബു ദ്ധീനെതിരെ മൂന്ന് പോലീസ് സ്റ്റേഷനുകളില്‍ വാഹനമോഷണം, കവര്‍ച്ച ഉള്‍പ്പെടെയുള്ള കേസുകള്‍ നിലവിലുണ്ടന്ന് പോലീസ് അറിയിച്ചു. ശിഹാബുദ്ദീന് തിരൂര്‍ ബിവറേജിനിന്നുമാണ് മദ്യംകൊണ്ടുവന്നത്. ഒരു ഫുള്ള് നാലുപേരും ചേര്‍ന്ന് പൂര്‍ത്തിയാക്കിയ ശേഷമാണ് തര്‍ക്കമുണ്ടായതും കത്തിക്കുത്ത് നടന്നതും. നാലുപേരും ബൈക്കിലെത്തിയാണ് മദ്യപാനം തുടങ്ങിയത്. കത്തിക്കുത്തില്‍ മരണമടഞ്ഞ ചട്ടിക്കല്‍ വീട്ടില്‍ ശിഹാബുദ്ധീന്റെ (22) മൃതദേഹം നാളെ പോസ്റ്റ്മോര്ട്ടംനടക്കും, മൃതദേഹത്തില്‍ നിന്നും കോവിഡ് പരിശോധനയ്ക്കു സ്രാവം എടുത്ത് റിസല് ന്റ് വന്നതിന് ശേഷമാണ് പോസ്റ്റ്മോര്‍ട്ടം നടത്തുക എന്ന് പോലീസ് അറിയിച്ചു.
RECENT NEWS

യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം, സന്ദീപ് വാര്യരെ അറസ്റ്റ് ചെയ്തു
മലപ്പുറം: കേരളത്തിലെ ആരോഗ്യ വകുപ്പ് അനാരോഗ്യവകുപ്പ് ആയി മാറിയിട്ടുണ്ടെന്നും, വിദേശത്തു മയോ ക്ലിനിക്കിലേക്ക് മുഖ്യമന്ത്രി ചികിത്സ തേടിപ്പോകും മുമ്പ് ഇവിടത്തെ സാധാരണക്കാർക്ക് പാരസെറ്റമോൾ എങ്കിലും ഉണ്ടോയെന്ന് ഉറപ്പു വരുത്തണമായിരുന്നന്നും,കേരളത്തിലെ [...]