തിരൂരില്‍ സഹോദരങ്ങളുടെ തര്‍ക്കം തീര്‍ക്കാന്‍ ഇടപെട്ട പിതാവ് മകന്റെ അടിയേറ്റ് മരിച്ചു
മലപ്പുറം: സഹോദരങ്ങളുടെ തര്‍ക്കം തീര്‍ക്കാന്‍ ഇടപെട്ട പിതാവ് മകന്റെ അടിയേറ്റ് മരിച്ചു. തിരൂര്‍ ഏഴൂരിലെ പുളിക്കല്‍ മുഹമ്മദ് ഹാജി(70)യാണ് മരിച്ചത്. ശനിയാഴ്ച രാത്രി ഒന്‍പതുമണിയോടെയാണ് സംഭവം. മുഹമ്മദ് ഹാജിയുടെ മൂത്തമകന് അബൂബക്കര്സിദ്ദീഖിന്റെ (27) അടിയേറ്റതിനെത്തുടര്‍ന്നാണ് മുഹമ്മദ് ഹാജി കുഴഞ്ഞുവീണത്. ഇയാളെ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അബുബക്കര്‍ സിദ്ദിഖ് മദ്യലഹരിയിലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
അബൂക്കര്സിദ്ദീഖിനെ തിരൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അബൂബക്കര്സിദ്ദീഖിന്റെ അക്രമത്തില്‍ പരിക്കേറ്റ അനുജന് മുജീബ്റഹ്മാനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഹമ്മദ് ഹാജിയുടെ മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി ഇവരുടെ വീട്ടുമുറ്റത്താണ് സംഭവം. സ്ഥിരമായി ലഹരി ഉപയോഗിച്ച് വീട്ടിലെത്തി പ്രശ്നമുണ്ടാക്കുന്ന മകനെ പിതാവ് ശാസിച്ചതാണ് അക്രമിക്കാന്‍ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും തര്‍ക്കത്തിനിടെ പിതാവിനെ മകന് പിടിച്ചുതള്ളുകയും അടിക്കുകയുമായിരുന്നു. മുറ്റത്ത് വീണ് പരിക്കേറ്റ മുഹമ്മദിനെ നാട്ടുകാരെത്തി തിരൂരിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇദ്ദേഹം ഹൃദ്രോഗിയായിരുന്നു. സംഭവത്തിന് ശേഷവും അക്രമാസക്തനായ സിദ്ദിഖിനെ നാട്ടുകാര്‍ മരത്തില്‍ പിടിച്ചുകെട്ടിയിട്ടു. തുടര്‍ന്ന് പൊലിസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സംഭവസ്ഥലം തിരൂര്‍ സിഐ ടി.പി. ഫര്‍ഷാദ്, എസ്ഐ ജലീല്‍ കറുത്തേടത്ത് എന്നിവര്‍ സന്ദര്‍ശിച്ച് അന്വേഷണം നടത്തിവരുന്നു. ഭാര്യ: ആയിഷ. മക്കള്‍: അബൂബക്കര്‍ സിദ്ദീഖ്, മുജീബ്റഹ്മാന്‍, മറിയാമു, ഫാത്തിമ.
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]