കോവിഡ് 19: വന്ദേഭാരത് മിഷനിൽ അഭിമാനമായി കരിപ്പൂർ വിമാനത്താവളം; ഇന്നലെ എത്തിയത് 716 പേർ

കരിപ്പൂർ: വന്ദേഭാരത് മിഷന്റെ ഭാഗമായി ഇന്നലെ ഗൾഫിലെ വിവിധ നഗരങ്ങളിൽ നിന്നായി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയത് 716 പ്രവാസികൾ. അമിത ഭാരത്തിനിടയിലും കൃത്യമായ നിയന്ത്രണങ്ങളോടെയാണ് വിമാനത്താവള അധികൃതരും, ജില്ലാ ഭരണകൂടവും, ആരോഗ്യ-പോലീസ് വകുപ്പ് ഉദ്യോഗസ്ഥരും ഇവരെ സ്വീകരിച്ചത്. അബുദാബി, ദുബായ്, കുവൈറ്റ്, ജിദ്ദ എന്നിവിടങ്ങളിൽ നിന്നാണ് വിമാനങ്ങളെത്തിയത്. ഇന്നലെ വന്നിറങ്ങിയവരിൽ 335 പേർ മലപ്പുറം സ്വദേശികളാണ്.
അബുദാബിയില്‍ നിന്നും 186 പ്രവാസികള്‍ കൂടി ജന്മനാട്ടിലെത്തി
കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ആറ് ജില്ലകളില്‍ നിന്നുള്ള 186 പ്രവാസികള്‍ കൂടി അബുദാബിയില്‍ നിന്നും കരിപ്പൂര്‍ വഴി കേരളത്തിലെത്തി. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഐ.എക്സ്- 1348 വിമാനം ഇന്നലെ വൈകുന്നേരം അഞ്ച് മണിക്കാണ് കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്. കോവിഡ് ജാഗ്രത ഉറപ്പുവരുത്തി ജില്ലാ ഭരണകൂടവും വിമാനത്താവള അധികൃതരും ചേര്‍ന്ന് യാത്രക്കാരെ സ്വീകരിച്ചു.
65 വയസിന് മുകളില്‍ പ്രായമുള്ള ഒരാളും, 10 വയസിനു താഴെ പ്രായമുള്ള 71 കുട്ടികള്‍, 34 ഗര്‍ഭിണികള്‍ എന്നിവരുള്‍പ്പെടുന്നതായിരുന്നു സംഘം. തിരിച്ചെത്തിയവരില്‍ മലപ്പുറം സ്വദേശികളായ രണ്ട് പേര്‍ക്കാണ് വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടത്. ഇവരെ വിവിധ ആശുപത്രികളില്‍ വിദഗ്ധ പരിശോധനകള്‍ക്കായി പ്രവേശിപ്പിച്ചു.
അബുദാബിയില്‍ നിന്നെത്തിയ 30 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലും പ്രകടമായ ആരോഗ്യ പ്രശ്നങ്ങളില്ലാത്ത 154 പേരെ സ്വന്തം വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലാക്കി. ഇവര്‍ പൊതു സമ്പര്‍ക്കമില്ലാതെ പ്രത്യേക മുറികളില്‍ കഴിയണം.
തിരിച്ചെത്തിയവരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കുകള്‍ ചുവടെ,
മലപ്പുറം – 125, കണ്ണൂര്‍ – മൂന്ന്, കോഴിക്കോട് – 33, പാലക്കാട് – 18, തൃശൂര്‍ – രണ്ട്, വയനാട് – അഞ്ച്.
കോവിഡ് 19: ദുബായിൽ നിന്നും 187 പ്രവാസികൾ കൂടി ജന്മനാട്ടിലെത്തി
കോവിഡ് – 19 ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എട്ട് ജില്ലകളിൽ നിന്നുള്ള 187 പ്രവാസികൾ കൂടി ദുബായിൽ നിന്നും കരിപ്പൂർ വഴി കേരളത്തിലെത്തി. എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐ.എക്സ്- 1344 വിമാനം ഇന്നലെ രാത്രി 9.40 നാണ് കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്. കോവിഡ് ജാഗ്രത ഉറപ്പുവരുത്തി ജില്ലാ ഭരണകൂടവും വിമാനത്താവള അധികൃതരും ചേർന്ന് യാത്രക്കാരെ സ്വീകരിച്ചു.
65 വയസിന് മുകളിൽ പ്രായമുള്ള അഞ്ച് പേർ, 10 വയസിനു താഴെ പ്രായമുള്ള 29 കുട്ടികൾ, 15 ഗർഭിണികൾ എന്നിവരുൾപ്പെടുന്നതായിരുന്നു സംഘം. തിരിച്ചെത്തിയവരിൽ മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ നിന്നുള്ള രണ്ട് പേരെ വീതം വിവിധ ആരോഗ്യ പ്രശ്‌നങ്ങളാൽ ആശുപത്രികളിൽ വിദഗ്ധ പരിശോധനകൾക്കായി പ്രവേശിപ്പിച്ചു.
ദുബായിൽ നിന്നെത്തിയ 85 പേരെ വിവിധ കോവിഡ് കെയർ സെന്ററുകളിലും പ്രകടമായ ആരോഗ്യ പ്രശ്നങ്ങളില്ലാത്ത 96 പേരെ സ്വന്തം വീടുകളിൽ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലുമാക്കി. ഇവർ പൊതു സമ്പർക്കമില്ലാതെ പ്രത്യേക മുറികളിൽ കഴിയണം.
തിരിച്ചെത്തിയവരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കുകൾ ചുവടെ,
മലപ്പുറം – 65, കണ്ണൂർ – മൂന്ന്, കാസർകോട് – 13, കോഴിക്കോട് – 78, പാലക്കാട് – 20, പത്തനംതിട്ട – ഒന്ന്, തൃശൂർ – ഒന്ന്, വയനാട് – ആറ്.
(എം.പി.എം 1978/2020)
കോവിഡ് 19: കുവൈത്തിൽ നിന്നെത്തിയത് 183 പ്രവാസികൾ
കോവിഡിനെ തുടർന്ന് സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ നിന്നുള്ള 183 പ്രവാസികളുമായി കുവൈത്തിൽ നിന്നും പ്രത്യേക വിമാനം കരിപ്പൂരിലെത്തി.
എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐ.എക്സ്- 1396 വിമാനം ഇന്നലെ രാത്രി 11 മണിക്കാണ് കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്.
65 വയസിന് മുകളിൽ പ്രായമുള്ള മൂന്ന് പേർ, 10 വയസിനു താഴെ പ്രായമുള്ള 36 കുട്ടികൾ, 20 ഗർഭിണികൾ എന്നിവരുൾപ്പെടുന്നതായിരുന്നു സംഘം. തിരിച്ചെത്തിയവരിൽ മലപ്പുറം ജില്ലക്കാരായ നാല് പേരെയും കോഴിക്കോട് ജില്ലക്കാരായ മൂന്ന് പേരെയും വിവിധ ആരോഗ്യ പ്രശ്‌നങ്ങളാൽ ആശുപത്രികളിൽ വിദഗ്ധ പരിശോധനകൾക്കായി പ്രവേശിപ്പിച്ചു.
കുവൈത്തിൽ നിന്നെത്തിയ 63 പേരെ വിവിധ കോവിഡ് കെയർ സെന്ററുകളിലും പ്രകടമായ ആരോഗ്യ പ്രശ്നങ്ങളില്ലാത്ത 113 പേരെ സ്വന്തം വീടുകളിൽ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലുമാക്കി.
തിരിച്ചെത്തിയവരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കുകൾ ചുവടെ,
മലപ്പുറം – 58, എറണാകുളം – രണ്ട്, കണ്ണൂർ – രണ്ട്, കാസർകോട് – 10, കോട്ടയം – ഒന്ന്, കോഴിക്കോട് – 93, പാലക്കാട് – 13, പത്തനംതിട്ട – ഒന്ന്, വയനാട് – മൂന്ന്.
കോവിഡ് 19: ജിദ്ദയില്‍ നിന്നും 160 പ്രവാസികള്‍ കൂടി മടങ്ങിയെത്തി
കോവിഡ് – 19 ന്റെ പശ്ചാത്തലത്തില്‍ ജിദ്ദയില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ 160 പ്രവാസികള്‍ കൂടി ഇന്നലെ തിരിച്ചെത്തി. കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാത്രി 11.40 ന് എത്തിയ എ.ഐ – 960 എയര്‍ ഇന്ത്യ വിമാനത്തില്‍ സംസ്ഥാനത്തെ 13 ജില്ലകളില്‍ നിന്നുള്ള 157 പേരും മൂന്ന് കര്‍ണ്ണാടക സ്വദേശികളുമാണ് ഉണ്ടായിരുന്നത്. 65 വയസിന് മുകളില്‍ പ്രായമുള്ള എട്ട് പേര്‍, 10 വയസിനു താഴെ പ്രായമുള്ള 43 കുട്ടികള്‍, 59 ഗര്‍ഭിണികള്‍ എന്നിവരുള്‍പ്പെടുന്നതായിരുന്നു സംഘം. തിരിച്ചെത്തിയവരില്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ള അഞ്ച് പേരെ വിവിധ ആരോഗ്യ പ്രശ്നങ്ങളാല്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 26 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലും പ്രകടമായ ആരോഗ്യ പ്രശ്നങ്ങളില്ലാത്ത 129 പേരെ സ്വന്തം വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലുമാക്കി. ഇവര്‍ പൊതു സമ്പര്‍ക്കമില്ലാതെ പ്രത്യേക മുറികളില്‍ കഴിയണം.
തിരിച്ചെത്തിയവരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കുകള്‍ ചുവടെ,
മലപ്പുറം – 87, ആലപ്പുഴ – എട്ട്, ഇടുക്കി – മൂന്ന്, കാസര്‍കോട് – രണ്ട്, കൊല്ലം – ആറ്, കോഴിക്കോട് – 20, എറണാകുളം – ഒന്ന്, കോട്ടയം – ആറ്, പാലക്കാട് – ഏഴ്, പത്തനംതിട്ട – മൂന്ന്, വയനാട് – നാല്, കണ്ണൂര്‍ – ഏഴ്, തൃശൂര്‍ – മൂന്ന്. കര്‍ണ്ണാടക സ്വദേശികള്‍ – മൂന്ന്.
RECENT NEWS

ഇസ്രയേലുമായുള്ള ചങ്ങാത്തത്തിന് വഴിതുറന്നത് കോൺഗ്രസ്: മുഖ്യമന്ത്രി
കഴിഞ്ഞദിവസം ഇസ്രയേല്‍ ഇറാനെ നെറികെട്ടരുതിയിലാണ് ആക്രമിച്ചത്. ആരാണ് അവര്‍ക്ക് അതിന് അധികാരം കൊടുത്തത്.