കോവിഡ് 19 ബാധിച്ച് മൂന്ന് മലപ്പുറം ജില്ലക്കാർ ഇന്ന് ​ഗൾഫിൽ മരണപ്പെട്ടു

കോവിഡ് 19 ബാധിച്ച് മൂന്ന് മലപ്പുറം ജില്ലക്കാർ ഇന്ന് ​ഗൾഫിൽ മരണപ്പെട്ടു

മലപ്പുറം: കൊവിഡ് 19 ബാധിച്ച് ഇന്ന് മൂന്ന് മലപ്പുറം ജില്ലക്കാർ ​ഗൾഫിൽ മരണപ്പെട്ടു. തൃക്കണ്ടിയൂരിൽ താമസിക്കുന്ന തിരൂർ മുത്തൂർ സ്വദേശി അബ്ദുൽ കരിം (41) കോടാലിൽ ഷാർജയിൽ വെച്ച് മരണപ്പെട്ടു. കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയായിരുന്നു. ഭാര്യ: സലീന. ഷഹൽ (14), സുഹ ഫാത്തിമ (10), സിദറ (4) എന്നിവർ മക്കളാണ്. തിരൂരിന്റെ പ്രവാസകൂട്ടായ്മയായ ടീം തിരൂരിന്റെ മുൻ ജോയിന്റ് സെക്രട്ടറിയും നിലവിൽ എക്‌സിക്യൂട്ടീവ് അംഗമായും ദുബയിലെ കോരങ്ങത്ത് മഹല്ല് കമ്മിറ്റി ഖജാൻജിയായും പ്രവർത്തിച്ചുവരികയായിരുന്നു.

അബുദാബിയിൽ ചികിൽസയിലായിരുന്നു എടപ്പാൾ ദുബൈപ്പടി സ്വദേശി കുണ്ടുപറമ്പിൽ മൊയ്തൂട്ടി (56) മരിച്ചു. അബുദാബി മഫ്റഖ് ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു മരണം.

ചട്ടിപ്പറമ്പ് ചേങ്ങോട്ടൂർ പുള്ളിയിൽ കുഞ്ഞാലി-അയിഷ ദമ്പതികളുടെ മകൻ ഉമ്മർ (48) ജിദ്ദയിൽ വെച്ച് കോവിഡ് ബാധിച്ച് ഇന്ന് മരിച്ചു.

Sharing is caring!