നിർമാണത്തിനിടെ കിണർ ഇടിഞ്ഞു: താനൂരിൽ രണ്ടുപേർക്ക് ദാരുണാന്ത്യം

നിർമാണത്തിനിടെ കിണർ ഇടിഞ്ഞു: താനൂരിൽ രണ്ടുപേർക്ക് ദാരുണാന്ത്യം

താനൂർ: നിർമ്മാണത്തിനിടെ കിണർ ഇടിഞ്ഞു മണ്ണിനടിയിൽപ്പെട്ട രണ്ടുപേർ മരണപ്പെട്ടു. താനൂർ മുക്കോല സ്വദേശികളായ മേറിൽ വേലായുധൻ (63), പെരുവലത്ത് അച്യുതൻ (60) എന്നിവരാണ് മരണപ്പെട്ടത്. രാവിലെ 8.30ന് മൂലക്കലിലെ ഒരു പുതിയ വീടിനോട് ചേർന്നുള്ള കിണർ നിർമിക്കുമ്പോഴാണ് അപകടം. മുകൾ തട്ടിലുള്ള മണ്ണ് എല്ലാ ഭാഗത്ത് നിന്നും ഇവരുടെ മേൽ പതിക്കുകയായിരുന്നു. ആറു പേരാണ് നിർമ്മാണത്തിലുണ്ടായിരുന്നത്. വേലായുധനും, അച്യുതനും ആ സമയത്ത് കിണറിനകത്താണ് ഉണ്ടായിരുന്നത്.

സംഭവം നടന്നയുടൻ സി.ഐ പി. പ്രമോദിന്റെയും, എസ്.ഐ നവീൻ ഷാജിന്റെ നേതൃത്വത്തിൽ പോലീസും, തിരൂരിൽ നിന്ന് ഫയർഫോഴ്സ് യൂണിറ്റിന്റെയും, ട്രോമാ കെയറിന്റെയും, എമർജൻസി റെസ്ക്യൂ ഫോഴ്സിന്റെയും, സിവിൽ ഡിഫൻസ് ടീമിന്റെയും സഹായത്തോടെ രക്ഷാപ്രവർത്തനം തുടങ്ങി.ആഴത്തിലുള്ള കിണർ ആയതിനാൽ ഒട്ടേറെ സമയത്തെ രക്ഷാപ്രവർത്തനത്തിനു ശേഷം ഒരേ സമയം രണ്ടു ജെ.സി.ബികളുടെ സഹായത്തോടെയാണ് ഇവരെ പുറത്തെടുത്തത്. മൃതദേഹങ്ങൾ തിരൂർ ജില്ലാ ഹോസ്പിറ്റലിലേക്ക് മാറ്റി. പടിപ്പുരക്കൽ കുഞ്ഞുമോൻ, പടിപ്പുരക്കൽ ബജീഷ്, വാലിൽ ദാസൻ, കാർക്കോളി ദാസൻ എന്നീ തൊഴിലാളികൾ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

വി അബ്ദുറഹിമാൻ എംഎൽഎ, ആർ.ഡി.ഒ അബ്ദുസമദ്, താനാളൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ.മുജീബ് ഹാജി, താനൂർ നഗരസഭാ ചെയർപേഴ്സൺ സി.കെ സുബൈദ, വാർഡംഗം ഈ സുജ, നഗരസഭാ കൗൺസിലർ പി.ടി ഇല്യാസ്, സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ.ജയൻ, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് മുത്തുകോയ തങ്ങൾ, എം പി അഷ്റഫ്, ഒ രാജൻ എന്നിവർ സ്ഥലത്ത് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

മരണപ്പെട്ട മുക്കോല സ്വദേശി മേറിൽ മാനു എന്ന വേലായുധന്റെ ഭാര്യ ലക്ഷ്മി, മക്കൾ സുബീഷ് (മലപ്പുറം പിആർഡി ഫോട്ടോഗ്രാഫർ) മകൾ ദിൽഷ

Sharing is caring!