മലപ്പുറത്ത് 32 പേര്‍ക്ക് പരീക്ഷയെഴുതാനായില്ല
മലപ്പുറം: കോവിഡ് പ്രതിരോധ നടപടികള്‍ക്കിടെ പുനരാരംഭിച്ച എസ്.എസ്.എല്‍.സി പരീക്ഷ പൂര്‍ത്തിയായി. ജില്ലയിലെ 295 കേന്ദ്രങ്ങളിലായി 78,094 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതായി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.എസ് കുസുമം അറിയിച്ചു. വിവിധ കാരണങ്ങളാല്‍ 32 പേര്‍ക്ക് പരീക്ഷയെഴുതാനായില്ല. ജില്ലയിലെ ചില വിദ്യാര്‍ഥികള്‍ സ്വദേശമായ ലക്ഷദ്വീപിലും സംസ്ഥാനത്തെ മറ്റു ജില്ലകളിലും പരീക്ഷ എഴുതിയിട്ടുണ്ട്. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് ജില്ലയില്‍ പരീക്ഷ നടത്തിയത്. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സുരക്ഷാമാനദണ്ഡങ്ങളുടെ ഭാഗമായി മാസ്ക്, സാനിറ്റൈസര്‍ തുടങ്ങിയ അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിരുന്നു.
RECENT NEWS
മോങ്ങത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ തമിഴ്നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി ബല്‍റാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ [...]