മലപ്പുറത്തെ കൊച്ചുമിടുക്കന് നെയ്മറുടെ പ്രശംസ

മലപ്പുറം: പ്രമുഖ താരങ്ങളുടെ ഗോളാഘോഷം അനുകരിച്ച വിഡിയോകളിലൂടെ സമൂഹമാധ്യമങ്ങളില്‍ രാജ്യാന്തര ശ്രദ്ധ നേടിയ മിഷാല്‍ അബുലൈസിന് നെയ്മറുടെ പ്രശംസ. നെയ്മറുടെ ട്രിക്കുകള്‍ അതുപോലെ പകര്‍ത്തി കഴിഞ്ഞയാഴ്ച ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയ്ക്കാണു ബ്രസീല്‍ താരം ‘ലൈക്ക് ‘ അടിച്ചത്.
മമ്പാട് ഗവ. സ്കൂളില്‍ 7ാം ക്ലാസ് വിദ്യാര്‍ഥിയായ മിഷാല്‍,ലയണല്‍ മെസ്സിയെ അനുകരിച്ചു നടത്തിയ ഫ്രീകിക്ക് പ്രകടനം നേരത്തേ രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു. പിന്നാലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, പൗലോ ഡിബാല, നെയ്മര്‍ എന്നീ താരങ്ങളുടെ ഗോളാഘോഷം അനുകരിച്ചും വിഡിയോ തയാറാക്കി. ഇതില്‍ നെയ്മറുടെ ഫാന്‍സ് പേജ് ഏറ്റെടുത്ത വിഡിയോ 1.6 ലക്ഷം പേരാണ് ഒരാഴ്ചയ്ക്കിടെ കണ്ടത്. ഈ പേജിലാണു വിഡിയോയ്ക്ക് നെയ്മര്‍ ‘ലൈക്ക്’ അടിച്ചത്.
RECENT NEWS

മലപ്പുറം സ്വദേശിയായ പ്രശസ്ത വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു
മഞ്ചേരി: പ്രശസ്ത വ്ലോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരണപ്പെട്ടു. മഞ്ചേരി മരത്താണിയിൽ വെച്ച് അദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയുടെ പിൻഭാഗത്ത് ഗുരുതരമായി [...]