മഞ്ചേരിയില്‍ കോവിഡ് ബാധിച്ച് മരിച്ചെന്ന് റിപ്പോര്‍ട്ട് ചെയ്ത നാലുമാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് ഇല്ലായിരുന്നുവെന്ന് മാതാപിതാക്കള്‍

മഞ്ചേരിയില്‍ കോവിഡ്  ബാധിച്ച് മരിച്ചെന്ന്  റിപ്പോര്‍ട്ട് ചെയ്ത  നാലുമാസം പ്രായമുള്ള കുഞ്ഞിന് കോവിഡ്  ഇല്ലായിരുന്നുവെന്ന് മാതാപിതാക്കള്‍

മലപ്പുറം: മഞ്ചേരിയിലെ നാലുമാസം പ്രായമായ കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പിനെതിരെ ഗുരുതര ആരോപണവുമായി മാതാപിതാക്കള്‍. കുഞ്ഞിന് കോവിഡ് ബാധിച്ചിട്ടില്ലെന്നും ചികിത്സയിലെ അനാസ്ഥയാണ് മരണകാരണമെന്നും കുടുംബം ആരോപിച്ചു. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. ഏപ്രില്‍ 24നാണ് മഞ്ചരി പയ്യനാട് വടക്കാങ്ങര പറമ്പില്‍ അഷ്‌റഫ്, ആഷിഫ ദമ്പതികളുടെ മകള്‍ നൈഹ ഫാത്തിമ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ചത്.
കുട്ടിയുടേത് കോവിഡ് മരണമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ കുഞ്ഞിന് കോവിഡ് ബാധിച്ചിട്ടില്ലെന്നും ന്യൂമോണിയയും ഹൃദ്രോഗവും ബാധിച്ച കുഞ്ഞിന് മതിയായ ചികിത്സ ലഭിക്കാത്തതാണ് മരണ കാരണമെന്നും കുടുംബം ആരോപിക്കുന്നു. കുട്ടി മരിച്ച് 33 ദിവസം പിന്നിട്ടിട്ടും പരിശോധനാ ഫലമോ, വിശദാംശങ്ങളോ നല്‍കിയില്ല. ഇത് പിഴവ് മറിച്ചുവെക്കാനെന്ന് സംശയിക്കുന്നതായി രക്ഷിതാക്കള്‍ പറഞ്ഞു. കോവിഡ് പരിശോധനാ ഫലം 28 മണിക്കൂര്‍ വൈകിപ്പിച്ചെന്നും കുടുംബം ആരോപിച്ചു.

Sharing is caring!