കെ.എം.സി.സിയെ അഭിനന്ദിച്ച് രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: മാനവികത ഉയര്‍ത്തിപ്പിടിക്കുന്ന സംഘടനയാണ് കെ.എം.സി.സിയെന്നും മഹാവ്യാധിയുടെ കാലത്ത് മാനവികത ഉയര്‍ത്തിപ്പിടിച്ച് കെ.എം.സി.സി (കേരള മുസ്ലിം കള്‍ച്ചറല്‍ സന്റെര്‍) നടത്തിയ ഉജ്വല സേവനം അഭിനന്ദനാര്‍ഹമാണെന്ന് രാഹുല്‍ ഗാന്ധി. ആരോഗ്യ പ്രവര്‍ത്തകരെയടക്കം സഹായിക്കാന്‍ വന്‍തോതില്‍ വിഭവങ്ങള്‍ സമാഹരിച്ചു വിതരണം ചെയ്ത സംഘടനയെ പ്രശംസിച്ച് അദ്ദേഹം കത്ത് അയക്കുകയായിരുന്നു.
പ്രതിസന്ധി ഘട്ടത്തില്‍ സേവനമനുഷ്ഠിക്കാനും ദുര്‍ബലര്‍ക്ക് സഹായമെത്തിക്കാനും സംഘടന നടത്തിയ പരിശ്രമങ്ങളില്‍ സന്തോഷമുണ്ട്. വിദേശ രാജ്യങ്ങളില്‍ പഠിക്കുന്നവരെ ഉള്‍പ്പെടെ ചേര്‍ത്തുനിര്‍ത്തിയ കെ.എം.സി.സി യു.എസ്.എ-കാനഡ ചാപ്റ്ററിനെ പ്രത്യേകം അഭിനന്ദിക്കുന്നതായും രാഹുല്‍ഗാന്ധി വ്യക്തമാക്കി.
അദൃശ്യ ശത്രുവിനെതിരായ പോരാട്ടത്തിന് ജീവിതത്തിന്റെ നാനാതുറകളിലുള്ളവരുടെ പിന്തുണയും പങ്കാളിത്തവും ആവശ്യമാണ് എന്നാണ് ഈ മഹാമാരി ഓര്‍മ്മപ്പെടുത്തുന്നത്. എല്ലാവര്ക്കും ഈദ് ആശംസ നേര്‍ന്നുകൊണ്ടും ജാതി മത രാഷ്ട്രീയ ഭേദമന്യേയുള്ള സല്‍പ്രവര്‍ത്തനം തുടരുമെന്ന പ്രതീക്ഷ പങ്കുവെച്ചുമാണ് അദ്ദേഹം കത്ത് അവസാനിപ്പിച്ചത്.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി