കെഎംസിസിയും രാഹുല്‍ഗാന്ധിയും ഇടപെട്ടു
മലപ്പുറം: കെഎംസിസിയും രാഹുല്‍ഗാന്ധിയും ഇടപെട്ടതോടെ ആസ്സാമിലും മേഘലയിലും
കുടുങ്ങിക്കിടന്ന മലയാളി വിദ്യാര്‍ത്ഥികള്‍ നാട്ടിലെത്തി. ആസ്സാം,മേഘലയ സംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളി വിദ്യാര്‍ത്ഥികളുമായുള്ള ബസ് കേരളത്തിലെത്തി. മെയ് 23 രാത്രി മേഘലയിലെ ഷില്ലോങ്ങില്‍ നിന്നും പുറപ്പെട്ട ബസ് ആസ്സാമില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളും മറ്റു മലയാളികളും അടങ്ങുന്ന 21 യാണ് ഇന്നലെ എത്തിയത്. മലപ്പുറം, പാലക്കാട്, കണ്ണൂര്‍ വയനാട് ജില്ലകളിലെ വിദ്യാര്‍ത്ഥികളാണിവര്‍.
തായ്ലാന്റ് കെ.യം.സി.സി യുടെ സഹായത്തോടെ യൂത്ത് ലീഗ്, എം.എസ്.എഫ് നാഷണല്‍ കമ്മിറ്റികളും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്രാ സാമ്പത്തിക സഹായം ചെയ്തതായും ആസ്സാമില്‍ നിന്നുമുള്ള ആദ്യ യാത്ര സംഘമാണ് ഇത് എന്നും യാത്ര കോഓര്‍ഡിനേറ്റര്‍മാരായ എം.എസ്.എഫ് ആസ്സാം സോണല്‍ സെക്രട്ടറി സുഹൈല്‍ ഹുദവി, മുബഷിര്‍ കണ്ണൂര്‍ എന്നിവര്‍ അറിയിച്ചു.
മേഘാലയ മലയാളി അസോസിയേഷനും, യൂത്ത് കോണ്‍ഗ്രസ്സും വിദ്യാര്‍ത്ഥികള്‍ക്കുള്ള സഹായത്തിനായി കൈകോര്‍ത്തിരുന്നു.
RECENT NEWS
“എനിക്ക് കുറച്ച് കുറച്ച് മലയാളം അറിയാം” നിലമ്പൂരിൽ മലയാളത്തിൽ സംസാരിച്ച് പ്രിയങ്ക ഗാന്ധി
പോത്തുകല്ല്: ജനങ്ങളോട് മലയാളത്തിൽ സംസാരിച്ച് വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി. നിലമ്പൂർ നിയോജമണ്ഡലത്തിലെ പോത്തുകല്ലിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രിയങ്ക ഗാന്ധി പ്രസംഗം തുടങ്ങിയത് മലയാളത്തിൽ. ‘എല്ലാവർക്കും [...]