കെ ​ഗോപാലകൃഷ്ണൻ മലപ്പുറം ജില്ലയുടെ പുതിയ കലക്ടർ

കെ ​ഗോപാലകൃഷ്ണൻ മലപ്പുറം ജില്ലയുടെ പുതിയ കലക്ടർ

മലപ്പുറം: കെ ​ഗോപാലകൃഷ്ണനെ മലപ്പുറം ജില്ലാ കലക്ടറായി സർക്കാർ നിയമിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോ​ഗമാണ് തിരുവനന്തപുരം ജില്ലാ കലക്ടറായ കെ ​ഗോപാലകൃഷ്ണനെ ജില്ലയുടെ പുതിയ കലക്ടറായി നിയമിച്ചത്.

2013 ബാച്ച് ഐ എ എസ് ഉദ്യോ​ഗസ്ഥനാണ് തമിഴ്നാട് നാമക്കൽ സ്വദേശിയായ ഇദ്ദേഹം. മെക്കാനിക്കൽ എഞ്ചിനീയറിങ് ബിരുദധാരിയായ ഇദ്ദേഹം അഞ്ച് വർഷത്തോളം അമേരിക്കയിൽ ജോലി ചെയ്ത ശേഷമാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തി സിവിൽ സർവീസ് നേടിയെടുത്തത്. മലപ്പുറത്ത് അസിസ്റ്റന്റ് കലക്ടറായി സേവനമനുഷ്ടിച്ചിട്ടുണ്ട്.

തിരുവനന്തപുരം കലക്ടറായിരിക്കെ പ്രളയ കാലത്തും, കോവിഡ് പ്രതിരോധത്തിലും ഇദ്ദേഹമെടുത്ത മുൻകരുതലുകൾ ചർച്ചയായിരുന്നു. ജാഫർ മാലിക്കാണ് നിലവിലെ മലപ്പുറം ജില്ലാ കലക്ടർ.

Sharing is caring!