പൊന്നാനിയില്‍ ആയുധങ്ങള്‍ കണ്ടെത്തി
പൊന്നാനി: പൊന്നാനിയില്‍ ആയുധങ്ങള്‍ കണ്ടെത്തി. കോട്ടത്തറ കണ്ട കുറുമ്പക്കാവ് ക്ഷേത്രത്തിന് സമീപത്തെ ത ലാപ്പില്‍ ഫുട്പാത്തിലെ കലുങ്കിനടിയില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.
14 വടിവാളുകളാണ് ശുചീകരണ തൊഴിലാളികള്‍ കണ്ടെടുത്തത്. രാവിലെ 10 മണിയോടെ കലുങ്ക് ശുചീകരിക്കാനെത്തിയ പൊന്നാനി നഗരസഭ ശുചീകരണ തൊഴിലാളികള്‍ ജോലിക്കിടെയാണ് ചാക്കില്‍ പൊതിഞ്ഞ് കുഴിച്ചിട്ട വടിവാളുകള്‍ കണ്ടെത്തിയത്.രണ്ടു വര്‍ഷത്തിലധികം പഴക്കം കണക്കാക്കുന്ന വടിവാളുകളാണ് ഇവിടെ നിന്നും ലഭിച്ചത്. വാളുകളെല്ലാം തുരുമ്പെടുത്ത നിലയിലാണ്. ആളുകളുടെ ശ്രദ്ധ പെട്ടന്ന് പതിയാത്ത സ്ഥലത്ത് ഇത്തരത്തില്‍ വാളുകള്‍ ഒളിപ്പിച്ച് വച്ചത് മനപ്പൂര്‍വ്വം സംഘര്‍ഷത്തിന് വേണ്ടിയാണോ എന്നാണ് സംശയം. നേരത്തെ ഈ മേഖലയില്‍ ചെറിയ രാഷ്ട്രീയ സംഘട്ടനങ്ങള്‍ നിലനിന്നിരുന്നു. ഇതിന്റെ ഭാഗമായി ആരെങ്കിലും ആയുധങ്ങള്‍ ഒളിപ്പിച്ച് വച്ചതാകാമെന്നും സംശയിക്കുന്നു. പൊതുവില്‍ സമാധാനന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് മനപ്പൂര്‍വ്വം, കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ സാമൂഹ്യ വിരുദ്ധരുടെ ശ്രമമാണിതെന്ന് കൗണ്‍സിലര്‍ ടി .മുഹമ്മദ് ബഷീര്‍ പറഞ്ഞു. പ്രദേശത്ത് ആദ്യമായാണ് ഇത്തരത്തില്‍ ആയുധശേഖരം കണ്ടെത്തുന്നത്. അന്വേഷണം ആരംഭിച്ചതായും, കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊന്നാനി പൊലീസ് അറിയിച്ചു
RECENT NEWS
വി പി എസ് വി ആയുർവേദ കോളജ് മുൻ പ്രിൻസിപ്പൽ ഡോ.സി.വി.ജയദേവൻ അന്തരിച്ചു
കോട്ടക്കൽ: കോട്ടയ്ക്കൽ വി പി എസ് വി ആയുർവേദ കോളജ് മുൻ പ്രിൻസിപ്പൽ ഡോ.സി.വി.ജയദേവൻ (60) ബെംഗളൂരുവിൽ അന്തരിച്ചു. സംസ്കാരം ഇന്ന് (ശനി) ഉച്ചയ്ക്കു 2ന് കോഴിക്കോട് പുതിയപാലം ശ്മശാനത്തിൽ. ആയുർവേദ അധ്യാപകൻ, ചികിത്സകൻ, സാംസ്കാരിക പ്രവർത്തകൻ തുടങ്ങിയ [...]