ഇതര ജാതിക്കാരനെ വിവാഹം കഴിക്കാന്‍ ശ്രമിച്ച മകളെ വകവരുത്തിയെന്ന അരീക്കോട് ആതിര ദൂരഭിമാനകൊലക്കേസിലെ പ്രതിയെ വെറുതെ വിട്ടു

ഇതര ജാതിക്കാരനെ  വിവാഹം കഴിക്കാന്‍ ശ്രമിച്ച മകളെ വകവരുത്തിയെന്ന അരീക്കോട്  ആതിര ദൂരഭിമാനകൊലക്കേസിലെ പ്രതിയെ വെറുതെ വിട്ടു

മലപ്പുറം: ഇതര ജാതിക്കാരനെ വിവാഹം കഴിക്കാന്‍ ശ്രമിച്ച മകളെ വകവരുത്തിയെന്ന അരീക്കോട് ആതിര ദൂരഭിമാനകൊലക്കേസിലെ പ്രതിയെ വെറുതെ വിട്ടു. ഏറെ കോളിളക്കം സൃഷ്ടിച്ച മലപ്പുറം അരീക്കോട് ദുരഭിമാനക്കൊലകേസ് പ്രതി പുവത്തിക്കണ്ടി ചാലത്തിങ്ങല്‍ രാജനെയാണ് മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റവിമുക്തനാക്കിയത്. വിചാരണക്കിടെ പ്രധാന സാക്ഷികളെല്ലാം കൂറുമാറിയിരുന്നു. ഇതിന് പിന്നാലെയാണ് കോടതി വിധി. കോഴിക്കോട് മെഡിക്കല്‍ കോളജിലെ പാരാമെഡിക്കല്‍ ജീവനക്കാരിയായിരുന്ന ആതിര 2018 മാര്‍ച്ച് 22 നാണ് കൊല്ലപ്പെട്ടത്. കൊയിലാണ്ടി സ്വദേശിയായ യുവാവുമായി നിശ്ചയിച്ച വിവാഹ തലേന്നായിരുന്നു ആതിരയെ അച്ഛന്‍ വകവരുത്തിയെന്നാണ് കേസ്.. യുവാവുമായിഏറെക്കാലമായി പ്രണയത്തിയിരുന്ന ആതിരയെ തുടക്കം മുതല്‍ രാജന്‍ എതിര്‍ത്തെങ്കിലും പൊലീസിന്റെ കൂടി ഇടപെടലിനെ തുടര്‍ന്ന് വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ബന്ധുക്കള്‍ എല്ലാമെത്തി വിവാഹത്തിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നതിനിടെയായിരുന്നു ആക്രമണം.
ഇതര ജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിലുളള വൈരാഗ്യം മൂലം ആതിരയെ പിതാവ് രാജന്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. വിവാഹത്തില്‍ തുടക്കം മുതല്‍ അനിഷ്ടമുളള അച്ഛന്‍ മകളെ വിവാഹത്തലേന്ന് കുത്തിക്കൊല്ലുകയായിരുന്നുവെന്ന് കുറ്റപത്രവും പറയുന്നു. വിവാഹതലേന്നും ആതിരയുമായുളള തര്‍ക്കത്തിലേര്‍പ്പെട്ട രാജന്‍ അടുക്കളയിലിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു. കുത്തേറ്റ ആതിര അയല്‍വീട്ടിലേക്ക് ഓടിക്കയറുകയും. നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിക്കുകയുമായിരുന്നു.

Sharing is caring!