റമദാനിലെ 30നോമ്പും പിടിച്ച് നടന് ടൊവിനോ തോമസ്
മലപ്പുറം: ലോക്ക്ഡൗണിന്റെ തുടക്കത്തില്‍ ഭക്ഷണത്തിന് പിന്നാലെയായിരുന്ന നടന് ടൊവിനോ തോമസ് ശരീരഭാരം കൂടുമെന്ന പേടിയില്‍ ആദ്യമായി 30 ദിവസത്തെ റംസാന് നോമ്ബ് പിടിച്ചിരിക്കുകയാണ്. ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ലോക്ക്ഡൗണിലെ ഭക്ഷണ വിശേഷത്തെക്കുറിച്ച് ടോവിനോ വാചാലനായത്.
”ഞാന്‍ ഒരു ഭക്ഷണപ്രിയനാണ്. വീട്ടില്‍ ഇക്കുറി ചക്കയുടെ ആഘോഷം പോലെയായിരുന്നു. ഇതൊരു സീസണല്‍ പഴമായതുകൊണ്ടു തന്നെ, അതുകൊണ്ടുണ്ടാക്കുന്ന ഒരു വിഭവവും വേണ്ടെന്ന് വയ്ക്കാന്‍ എനിക്ക് പറ്റില്ല. അതിനാല്‍ ലോക്ക്ഡൗണിന്റെ ആദ്യ ദിവസങ്ങളില്‍ ഞാന്‍ ഭക്ഷണ ക്രമം ഒന്നും നോക്കിയില്ല. പക്ഷെ ശരീരഭാരം കൂടുന്നു എന്ന് മനസിലായപ്പോള്‍ ഞാന്‍ നിയന്ത്രിച്ചു. കാരണം സിനിമയിലെ കഥാപാത്രത്തിന്റെ തുടര്‍ച്ച നഷ്ടമാകരുതല്ലോ. അപ്പോഴാണ് 30 ദിവസത്തെ റംസാന് നോമ്ബ് ആരംഭിച്ചത്. അങ്ങനെ ആദ്യമായി ഞാന്‍ 30 നോമ്പും പിടിച്ചു,” ടൊവിനോ പറഞ്ഞു.
RECENT NEWS
തിരുന്നാവായക്കടുത്ത് ട്രെയിനിൽ നിന്നും വീണ് യുവാവ് മരിച്ചു
തിരൂർ: തിരുന്നാവായ തെക്കൻ കുറ്റൂരിനും ഇടയിൽ വെച്ച് ഷൊർണ്ണൂർ കോഴിക്കോട് പാസഞ്ചർ ട്രെയിനിൽ നിന്നും വീണ് യുവാവ് മരണപ്പെട്ടു ഇന്നലെ രാത്രി 9:30 യോടാണ് സംഭവം. കോഴിക്കോട് നെടുവട്ടം സ്വദേശി ശങ്കുബാലൻ കണ്ടി ഹൗസ് പ്രമോദി ന്റെ മകൻ അരുൺ (26) ആണ് മരിച്ചത്. [...]