സൗദിയില്‍ മരണംകൂടുന്നു

സൗദിയില്‍  മരണംകൂടുന്നു

മലപ്പുറം: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് വൈറസ് ബാധയേറ്റു 09 പേര്‍ മരിച്ചതായും 2235 പേര്‍ക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതായും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അബ്ദുല്‍ ആലി റിയാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാജ്യത്തെ പുതിയ വൈറസ് ബാധ വിവരങ്ങള്‍ വ്യക്തമാക്കിയത്. ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 399 ആയും വൈറസ് ബാധിതര്‍ 74795 ആയും ഉയര്‍ന്നിട്ടുണ്ട്.
ഇവരില്‍ 28728 ആളുകളാണ് ചികിത്സയില്‍ കഴിയുന്നത്. 384 രോഗികള്‍ അതീവ ഗതരാവസ്ഥയിലായെന്നും അദ്ദേഹം അറിയിച്ചു. ഇന്ന് 2148 രോഗികളാണ് രോഗ മുക്തി&ിയുെ;നേടിയത്. ഇതോടെ രാജ്യത്തെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 45665 ആയും ഉയര്‍ന്നു.ഇന്ന് സ്ഥിരീകരിച്ച വൈറസ് ബാധിതരില്‍ യുവാക്കള്‍ 85 ശതമാനവും 11 ശതമാനം കുട്ടികളും 04 ശതമാനം പ്രായമേറിയവുമാണ്. പുരുഷന്മാര്‍ 73 ശതമാനവും സ്ത്രീകള്‍ 27 ശതമാനവുമാണ്. കഴിഞ്ഞ മണിക്കൂറിനിടെ 18545 ആളുകളിലാണ് വൈറസ് ടെസ്റ്റ് നടത്തിയത്. ഇതിനകം രാജ്യത്ത് 722079 വൈറസ് ടെസ്റ്റുകളാണ് ആരോഗ്യ മന്ത്രാലയം പൂര്‍ത്തിയാക്കിയത്.

Sharing is caring!