ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 15കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ മലപ്പുറം പുലാമന്തോള്‍ സ്വദേശിയായ 22കാരന് അറസ്റ്റില്‍

പെരിന്തല്‍മണ്ണ: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 15കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ മലപ്പുറം
പുലാമന്തോള്‍ സ്വദേശിയായ 22കാരന് അറസ്റ്റില്‍. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 15 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഒളിവില്‍ പോയ യുവാവിനെ പെരിന്തല്‍മണ്ണ പൊലീസാണ് അറസ്റ്റ് ചെയ്തത്. പുലാമന്തോള്‍ കട്ടുപ്പാറയിലെ ചെമ്മല മുഹമ്മദ് സുഹൈല്‍(22) ആണ് അറസ്റ്റിലായത്. 2019 ഒക്ടോബര്‍ ഒമ്പതിന് പെണ്‍കുട്ടിയെ ബൈക്കില്‍ യുവാവിന്റെ വീട്ടില്‍ കൊണ്ടുപോയും മറ്റിടങ്ങളില്‍വച്ചും പീഡിപ്പിച്ചതായാണ് പരാതി. കുട്ടിയുടെ പരാതിയെ തുടര്‍ന്ന് കേസെടുത്തതോടെ യുവാവ് ഒളിവില്‍ പോവുകയായിരുന്നു. കഴിഞ്ഞദിവസം മണ്ണാര്‍ക്കാട് ബസ് സ്റ്റാന്റില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
RECENT NEWS

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര്; മലപ്പുറത്ത് 18 പേർ ചികിൽസയിൽ
മലപ്പുറം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര് ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 192 പേരും കോഴിക്കോട് 114 പേരും പാലക്കാട് 176 പേരും എറണാകുളത്ത് 2 പേരും, കണ്ണൂരില്‍ ഒരാളുമാണ് [...]