ഇന്ത്യന്‍ ഫുട്ബോളര് അനസ് എടത്തൊടികയുടെ ജേഴ്സിയുടെ ലേലംവിളി ഒന്നരലക്ഷത്തിന് മുകളില്‍

കൊണ്ടോട്ടി:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്കാന് ഇന്ത്യന്‍ ഫുട്ബോളര് അനസ് എടത്തൊടിക ലേലത്തിന് വച്ച ജേഴ്സിക്ക് ഓരോ ദിവസവും തുക ഉയരുന്നു. വാശിയേറിയ ലേലം വിളിയാണ് നടക്കുന്നത്. 25,000ത്തില്‍ നിന്ന് തുടങ്ങിയ ലേലംവിളി 1.50001 രൂപയിലെത്തി. കെഎന്‍പി എക്സ്പോര്‍ട്ട് ഉടമയുമായ സുഫിയാന് കാരിയാണ് തുകക്ക് നിലവില്വിളിച്ചിട്ടുള്ളത്. നേരത്തെ 1,33,331 രൂപയായിരുന്നു.അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിലെ നിറസാന്നിധ്യമായ ടൗണ്‍ എഫ്സി തൃക്കരിപ്പൂരാണ് 1,33,331 രൂപ വിളിച്ചത്.
കഴിഞ്ഞ ദിവസം തൃക്കരിപ്പൂര്‍ എഫ്സി 1,00,001 രൂപ വിളിച്ചിരുന്നു. കെഎന്‍പി എക്സ്പോര്‍ട്ട് ഉടമയുമായ സുഫിയാന് കാരി നേരത്തെ 1,25,000 വിളിച്ചിരുന്നു. ഇതിനെ മറികടന്നാണ് എഫ്സി പുതിയ തുക വിളിച്ചത്.
ഇതോടെ വീണ്ടും കെഎന്‍പി എക്സ്പോര്‍ട്ട് ഉടമയുമായ സുഫിയാന് കയറ്റി വിളിക്കുകയായിരുന്നു. അനസ് ജേഴ്സി ഡിവൈഎഫ്ഐ കൊണ്ടോട്ടി മേഖലാ കമ്മിറ്റിക്ക് കൈമാറുകയായിരുന്നു. ലേലം 28 വരെ തുടരും.
RECENT NEWS

എളമരം കടവ് പാലം നാടിന് സമർപ്പിച്ചു
എളമരം കടവ് പാലം ഉദ്ഘാടന വിവാദം അനാവശ്യം: സംസ്ഥാനത്ത് നടക്കുന്നത് ഏവരെയും സംയോജിപ്പിച്ചുള്ള വികസനം - മന്ത്രി പി. എ മുഹമ്മദ് റിയാസ്