നേതാക്കളെ വിമര്‍ശിച്ച മലപ്പുറം ഡിസിസി ജനറല്‍ സെക്രട്ടറി ടി കെ അലവിക്കുട്ടിയെ കോണ്‍ഗ്രസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു

നേതാക്കളെ വിമര്‍ശിച്ച  മലപ്പുറം ഡിസിസി ജനറല്‍  സെക്രട്ടറി ടി കെ അലവിക്കുട്ടിയെ കോണ്‍ഗ്രസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു

മലപ്പുറം: കോവിഡ് പ്രതിരോധം അപകടപ്പെടുത്തുംവിധം വാളയാറില്‍ രാഷ്ട്രീയ നാടകം കളിച്ച നേതാക്കളെ വിമര്‍ശിച്ച മലപ്പുറം ഡിസിസി ജനറല്‍ സെക്രട്ടറി ടി കെ അലവിക്കുട്ടിയെ കോണ്‍ഗ്രസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സര്‍ക്കാരിനെ പ്രശംസിച്ച് സംസാരിച്ചതിനാണ് നടപടി.
അലവിക്കുട്ടിയുടെ എഫ്ബി പോസ്റ്റ് സമൂഹമാധ്യമങ്ങളിലടക്കം ചര്‍ച്ചയായപ്പോള്‍ ഡിസിസി നേതൃത്വം വിശദീകരണം ചോദിച്ചിരുന്നു. മറുപടിയിലും നിലപാട് ആവര്‍ത്തിച്ച അലവിക്കുട്ടി ഇപ്പോള്‍ ജനതയുടെ അതിജീവനമാണ് പ്രധാനമെന്നും തര്‍ക്കങ്ങള്‍ പിന്നീടാകാമെന്നും പറഞ്ഞിരുന്നു.
ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തിയിട്ട് ഏത് തെരഞ്ഞെടുപ്പ് ജയിക്കാനാണെന്നും ചോദിച്ചു. നടപടി സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് അലവിക്കുട്ടി പറഞ്ഞു.

Sharing is caring!