കോവിഡ് 19; മലപ്പുറം ജില്ലയില്‍ രണ്ട് പേര് രോഗമുക്തരായി
മഞ്ചേരി: കോവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ട് പേര് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി. മെയ് 12ന് രോഗബാധ സ്ഥിരീകരിച്ച തിരൂര്‍ ബി.പി അങ്ങാടി സ്വദേശി 27കാരി, മെയ് 13ന് വൈറസ് ബാധ കണ്ടെത്തിയ മാറഞ്ചേരി പുറങ്ങ് സ്വദേശി 50 കാരന് എന്നിവര്‍ക്കാണ് രോഗം ഭേദമായതെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന അറിയിച്ചു. തിരൂര്‍ ബി.പി അങ്ങാടി സ്വദേശിനി ഗര്‍ഭിണിയാണ്. ഇവരെ തുടര്‍ നിരീക്ഷണങ്ങള്‍ക്കായി മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്റ്റപ് ഡൗണ്‍ ഐ.സിയുവിലേക്ക് മാറ്റിയിരിക്കുകയാണ്.
കുവൈത്തില്‍ നിന്നും മെയ് ഒന്‍പതിനാണ് ബി.പി അങ്ങാടി സ്വദേശിനിയും, മൂന്ന് വയസ്സുള്ള മകനും നാട്ടിലെത്തിയത്. രോഗബാധിതനായ കുട്ടി മഞ്ചേരിയില്‍ ചികിത്സയില്‍ തുടരുകയാണ്. മാറഞ്ചേരി പുറങ്ങ് സ്വദേശി മെയ് ഏഴിനാണ് പ്രത്യേക വിമാനത്തില്‍ അബുദബിയില്‍ നിന്ന് എത്തിയിരുന്നത്.
കോവിഡ് 19: ജില്ലയില്‍ എട്ട് കോവിഡ് കെയര്‍ സെന്ററുകള്‍ കൂടി തുറന്നു
വിദേശ രാജ്യങ്ങള്‍, ഇതരസംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി കൂടുതല്‍ പേര് തിരിച്ചെത്തുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ എട്ട് കോവിഡ് കെയര്‍ സെന്ററുകള്‍ കൂടി ആരംഭിച്ചതായി ജില്ലാകലക്ടറുടെ ചുമതലയുള്ള എ.ഡി.എം എന്‍.എം മെഹറലി അറിയിച്ചു. കോട്ടക്കല്‍ ആയൂര്‍വേദ കോളജിലെ ഒ.പി ബ്ലോക്ക്, ധന്വന്തരി ബ്ലോക്ക്, എടപ്പാള്‍ ശ്രീവത്സം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജ് (പി.ജി അനെക്സ് ഹോസ്റ്റല്‍), കാടാമ്പുഴ ദേവസ്വം റസ്റ്റ് ഹൗസ്, മഞ്ചേരി സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഗേള്‍സ് ഹോസ്റ്റല്‍, കോട്ടക്കല്‍ ആര്യവൈദ്യശാല, ഒതുക്കുങ്ങല്‍ അല്‍മാസ് നഴ്സസ് ഹോസ്റ്റല്‍ (മുകള്‍ നില) തുടങ്ങിയ സ്ഥാപനങ്ങളാണ് പുതിയതായി കോവിഡ് കെയര്‍ സെന്ററുകളായി ഏറ്റെടുത്തിട്ടുള്ളത്. ഇവയുടെ ചുമതല ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ക്കായിരിക്കും.
കൂടാതെ കൊണ്ടോട്ടിയിലെ ആറോളം ഹോട്ടലുകളില്‍ സ്വന്തം ചെലവില്‍ പ്രത്യേക നിരീക്ഷണത്തില്‍ കഴിയാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ കേന്ദ്രങ്ങളില്‍ കഴിയാന്‍ താത്പര്യപ്പെടുന്നവര്‍ സന്നദ്ധത കാണിക്കുന്ന അഫിഡവിറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കണം. കൊണ്ടോട്ടിയിലെ റിയ റസിഡന്‍സി, പ്ലാസ ഇന്റര്‍നാഷനല്‍ ഹോട്ടല്‍, ബെന്‍സി പാലസ്, ലേ കാസിലോ ടൂറിസ്റ്റ് ഹോം, പാരഡൈസ് ലോഡ്ജ്, ബ്ലു വേവ്, പുളിക്കല്‍ ടൗവര്‍ തുടങ്ങിയ സ്ഥാപനങ്ങളിലാണ് പ്രത്യേക നിരീക്ഷണത്തിനുള്ള സംവിധാനം ഒരുക്കിയിട്ടുള്ളത്. ഈ കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ നിരീക്ഷണത്തില്‍ തന്നെയാണെന്ന് ഹോട്ടലിലെ മാനേജര്‍ ഉറപ്പ് വരുത്തണം. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷണത്തിലിരിക്കുന്ന വ്യക്തിയുടെ ഭാഗത്ത് നിന്നുമുണ്ടായാല്‍ ബന്ധപ്പെട്ട ചാര്‍ജ് ഓഫീസറെ അറിയിക്കണം. പൊലീസ് ഉദ്യോഗസ്ഥര്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തും.
RECENT NEWS
പുത്തനത്താണിയിലെ മഹാരാഷ്ട്ര സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ മധ്യവയസ്കന് ജീവപര്യന്തം
മഞ്ചേരി: സ്വര്‍ണം കാണാതായതിലുള്ള വിരോധത്താല്‍ മഹാരാഷ്ട്ര സ്വദേശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കാലടി, മറ്റൂര്‍ വില്യമംലത്ത് ഹൗസില്‍ രാജനെ (64) മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് എ വി. ടെല്ലസ് ജീവപര്യന്തം തടവനുഭവിക്കുന്നതിനും, ഒരു ലക്ഷം [...]