പെരുന്നാൾ പ്രമാണിച്ചുള്ള ലോക്ക്ഡൗൺ ഇളവുകൾ എന്തൊക്കെയന്ന് അറിയാം

പെരുന്നാൾ പ്രമാണിച്ചുള്ള ലോക്ക്ഡൗൺ ഇളവുകൾ എന്തൊക്കെയന്ന് അറിയാം

തിരുവനന്തപുരം: ചെറിയ പെരുന്നാൾ പ്രമാണിച്ച് നാളെ ലോക്ക്ഡൗണിൽ പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. പെരുന്നാളാഘോഷത്തിന്റെ ഭാ​ഗമായി ജില്ലയ്ക്കകത്തുള്ള ബന്ധുവീടുകൾ സന്ദർശിക്കാൻ സ്വന്തം വാഹനങ്ങളിൽ നാളെ യാത്ര ചെയ്യാം.

ബേക്കറി, തുണിക്കടകൾ, മിഠായി കടകൾ, ഫാൻസി സ്റ്റോറുകൾ, ചെരുപ്പുകടകൾ എന്നിവയ്ക്ക് രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ പ്രവർത്തിക്കാം. ഇറച്ചി, മത്യസ്യവ്യാപാരം എന്നിവയ്ക്ക് രാവിലെ 6 മുതൽ 11 വരെ അനുമതിയുണ്ട്. സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, ബ്രേക്ക് ​ദ ചെയിൻ മാനദണ്ഡങ്ങൾ പാലിക്കുക എന്നീ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.

അതിനിടെ കൃത്യമായ ആരോ​ഗ്യ മുന്നറിയിപ്പും ജില്ലാ ഭരണകൂടം നൽകിയിട്ടുണ്ട്. ജില്ലയിൽ കൂടുതൽ കോവിഡ് രോഗബാധ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത കൈവെടിയരുതെന്ന് ജില്ല മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. പെരുന്നാൾ വിപണിയിൽ തിരക്കേറുന്നതും സാമൂഹിക അകലം പാലിക്കാതെ ഇടപെടുന്നതും ആശങ്കയുണ്ടാക്കുന്നു. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും ഡി.എം.ഒ മുന്നറിയിപ്പ് നൽകി. ആഭ്യന്തര വിമാന സർവീസ് കൂടി ആരംഭിക്കുന്നതോടെ ജില്ലയിൽ രോഗവ്യാപന സാധ്യത കൂടുകയാണെന്നും ജനങ്ങൾ കൂടുതൽ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും ഡി.എം.ഒ അഭ്യർഥിച്ചു.

Sharing is caring!