കോവിഡ് 19 : ഈദ് ഭക്ഷണ കിറ്റുമായി ദോഹയിലെ കൾച്ചറൽ ഫോറം

കോവിഡ് 19 : ഈദ് ഭക്ഷണ കിറ്റുമായി ദോഹയിലെ കൾച്ചറൽ ഫോറം

ദോഹ: കോവിഡ് 19 മഹാമാരിയുടെ കാലത്ത് ജനസേവനത്തിൻ്റെ വാതായനങ്ങൾ തുറന്ന് കൾച്ചറൽ ഫോറം ഹെൽപ്പ് ഡസ്ക് . കോവിഡിൻ്റെ പിടിയിലകപ്പെട്ടവർക്കും കോവിഡ് കാലത്ത് ദുരന്തം പേറുന്നവർക്കും ബഹുമുഖ സേവനങ്ങളുമായാണ് ഹെൽപ്പ് ഡസ്ക് പ്രവർത്തിക്കുന്നത്. കൾച്ചറൽ ഫോറം ഹെൽപ്പ് ഡസ്ക് നമ്പറായ 5026 3835 ലേക്ക് വിവിധ സഹായങ്ങൾ ആവശ്യപ്പെട്ട് നിരവധി കോളുകളാണ് ദിനേന വരുന്നത്.

പെരുന്നാൾ പ്രമാണിച്ച് നൂറുകണക്കിന് ഈദ് ഫുഡ് കിറ്റുകളാണ് വിതരണം ചെയ്യുന്നത് . കൾച്ചറൽ ഫോറം ഫുഡ് കിറ്റിൽ പെരുന്നാൾ വിഭവങ്ങൾ കൂടി ഉൾപ്പെടുത്തിയ രണ്ടായിരത്തോളം കിറ്റുകൾ കഴിഞ്ഞ ദിവസങ്ങളിൽ തന്നെ വിതരണം ആരംഭിച്ചു. പ്രവാസികൾക്കായി ഖത്തർ ആഭ്യന്തര മന്ത്രാലയം ഖത്തർ ചാരിറ്റിയുമായി ചേർന്ന് ഒരുക്കിയ നൂറ് കണക്കിന് ഫുഡ് കിറ്റുകളും കൾച്ചറൽ ഫോറം ടീം ഫെൽവെയർ ഖത്തറിൻ്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ വിതരണം പൂർത്തിയാക്കി . ഖത്തർ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരും ഖത്തർ ചാരിറ്റി പ്രതിനിധികളും പങ്കെടുത്ത ചടങ്ങിൽ കൾച്ചറൽ ഫോറം വൈസ് പ്രസിഡൻറ് സാദിഖ് ചെന്നാടൻ , ജനറൽ സെക്രട്ടറി മജീദ് അലി എന്നിവർ ചേർന്ന് ഫുഡ് കിറ്റുകൾ ഏറ്റു വാങ്ങി.

ഖത്തറിലെ മറ്റ് സംഘടനകളിൽ വ്യത്യസ്തമായി കൾച്ചറൽ ഫോറം വളണ്ടിയർമാർ ക്വാറൻ്റയിൻകേന്ദ്രങ്ങളിൽ നടത്തുന്ന സേവന പ്രവർത്തനങ്ങളാണ് ശ്രദ്ധേയമാകുന്നത് . 1700 ഓളം ആളുകളെ പാർപ്പിച്ചിരിക്കുന്ന ക്വാറൻ്റയിൻ കേന്ദ്രത്തിൽ ഭക്ഷണ വിതരണമുൾപ്പെടെയുള്ള കാര്യങ്ങൾക്ക് ആഴ്ച്ചകളായി നേതൃത്വം നൽകുന്നത് കൾച്ചറൽ ഫോറം വളണ്ടിയർമാരാണ് . കേമ്പുകളിൽ താമസിച്ച് ഈ വളണ്ടിയർമാർ നടത്തുന്ന സേവന പ്രവർത്തനങ്ങൾ ഇന്ത്യക്കാരുൾപ്പെടെയുള്ളവർക്ക് ഏറെ ആശ്വാസമാണ് . ക്വാറൻ്റയിൻ കേന്ദ്രത്തിൽ സേവനമനുഷ്ടിക്കാനുള്ള നൂറോളം വളണ്ടിയർമാരുടെ പേരുകൾ കൾച്ചറൽ ഫോറം ഇതിനകം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി കഴിഞ്ഞു. അതോടൊപ്പം ക്വാറൻ്റയിൻ കേന്ദ്രത്തിലുള്ളവർക്ക് ആവശ്യമായ വസ്തുക്കൾ എത്തിച്ച് കൊടുക്കാനുള്ള സൗകര്യവും ഒരുക്കിയിടുണ്ട് .

കോവിഡ് കാലത്ത് തൊഴിൽ രഹിതരായും മറ്റും പ്രയാസമനുഭവിക്കുന്നവർക്ക് പതിനായിരത്തോളം കിറ്റുകളുടെ വിതരണം. ഇതുവരെ പൂർത്തിയാക്കി . .ഖത്തറിലെ വിവിധ വാണിജ്യ സ്ഥാപനങ്ങളുടെയും , വൃക്തികളുടെയും സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത് . റയാൻ , മദീന ഖലീഫ , വക്റ , നുഐജയിലെ കൾച്ചറൽ ഫോറം ഓഫീസ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് കൾച്ചറൽ ഫോറം സംസ്ഥാന സെക്രട്ടറി റഷീദ് അലിയുടെ നേതൃത്വത്തിലാണ് വിതരണം നടക്കുന്നത് . ഒരു വ്യക്തിക്ക് ഒരു മാസത്തെ ആവശ്യങ്ങൾക്കുള്ള ഭക്ഷണ വസ്തുക്കൾ ഉൾക്കൊള്ളുന്നതാണ് ഒരു കിറ്റ് . ഇതിന് പുറമെ ഐ-സി ബി.എഫ് , നോർക്ക തുടങ്ങിയ സംഘടനകളുടെ കിറ്റുകൾ ലോക്ക് ഡൗൺ ഏരിയകളിൽ ഉൾപ്പെടെ കൾച്ചറൽ ഫോറം വളണ്ടിയർ വിംഗായ ടീം വെൽഫെയറിൻ്റെ നേതൃത്വത്തിൽ വിതരണം നടക്കുന്നുണ്ട് . വിവിധ ജില്ല , മൺഡലം കമ്മറ്റികളുടെ നേതൃത്വത്തിലും ഭക്ഷ്യവസ്തുക്കളുടെ കിറ്റ് വിതരണം നടക്കുന്നുണ്ട്.

വിദഗ്ദ്ധ ഡോക്ടർമാർ ഉൾപ്പെടുന്ന മെഡിക്കൽ ഹെൽപ്പ് ഡസ്ക് ദിനേന നിരവധി കോളുകളാണ് സ്വീകരിക്കുന്നത് . വിവിധ മേഖലകളിൽ താമസിക്കുന്നവർക്ക് മരുന്നുകൾ എത്തിച്ച് കൊടുക്കാനും മെഡിക്കൽ ഹെൽപ്പ് ഡസ്ക് സംവിധാനം ഒരുക്കിയിടുണ്ട് . മാനസിക സംഘർഷം അനുഭവിക്കുന്ന ആളുകൾക്ക് ടെലി കൗൺസിലിംഗ് സൗകര്യവും കൾച്ചറൽ ഫോറത്തിന് കീഴിൽ പ്രവർത്തിക്കുന്നു. ക്വാറൻ്റയിൻ കേന്ദ്രങ്ങളിലുള്ളവർക്ക് ടെലി കൗൺസിലിംഗ് നൽകാനും പ്രത്യേക വിംഗ് പ്രവർത്തിക്കുന്നുണ്ട്.

ഖത്തർ എമിഗ്രേഷൻ , നോർക്ക , എംബസി സേവനങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടും പ്രത്യേക സെൽ പ്രവർത്തിക്കുന്നുണ്ട് . ഇതിനകംനൂറുകണക്കിന് കോളുകളാണ് ലീഗൽ ഹെൽപ്പ് ഡസ്കിലേക്ക് എത്തിയത് . ഈ രംഗങ്ങളിലെ പ്രഗൽഭർ ഉൾക്കൊള്ളുന്നതാണ് . ഹെൽപ്പ് ഡസ്ക് .

Sharing is caring!