സോണിയ ഗാന്ധി വിളിച്ചു ചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ ലീഗിന്റെ നാവായി കുഞ്ഞാലിക്കുട്ടി
മലപ്പുറം: സോണിയ ഗാന്ധി വിളിച്ചുചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം വീഡിയോ കോണ്‍ഫറന്‍സിലൂടെ ചേര്‍ന്നു. വര്‍ത്തമാന ഇന്ത്യ നേരിടുന്ന പ്രതിസന്ധികളെ വിശദമായ ചര്‍ച്ചക്ക് വിധേയമാക്കി. മുസ്ലിംലീഗിന്റെ
നാവായി കുഞ്ഞാലിക്കുട്ടി യോഗത്തില്‍ പങ്കെടുത്തു. ൃ
കോവിഡ് 19 സംബന്ധമായ കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകള്‍ തീര്‍ത്തും നിരാശയുണ്ടാക്കുന്നതും അപലപനീയവുമാണ്. സംസ്ഥാനങ്ങള്‍ക്കിടയിലെ യാത്രാ മാര്‍ഗങ്ങളില്‍ സംഭവിച്ച ഗുരുതര വീഴ്ച രാജ്യത്തിന് നൊമ്പരമായിരിക്കുകയാണ്. വിദേശ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിലും അവര്‍ക്ക് സുരക്ഷയൊരുക്കുന്നതിലും കേന്ദ്രം തീര്‍ത്തും പരാജയമായി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് നയവും, നിലപാടും, ഉള്‍ക്കാഴ്ചയില്ലായ്മയുടെ മകുടോദാഹരണമാണ്. മഹാമാരി കാലത്തും രാജ്യം പതിറ്റാണ്ടുകളിലൂടെ വളര്‍ത്തിക്കൊണ്ടുവന്ന രാജ്യത്തിന്റെ അഭിമാന സ്ഥാപനങ്ങളായ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റ് തുലക്കുന്ന നിലപാട് അത്യധികം അപകടകരമാണ്. പ്രതിസന്ധി നിറഞ്ഞ ഇക്കാലത്തും വര്‍ഗീയതയും, അപര വിദ്വേഷവും കൊണ്ടുനടക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ വികൃത മുഖമാണ് സി.എ.എ, എന്‍.ആര്.സി സമര മുഖത്തു വന്ന വിദ്യാര്‍ത്ഥികളോട് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് വ്യക്തമാക്കുന്നതെന്നും യോഗത്തിന് ശേഷം കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
സോണിയ ഗാന്ധി വിളിച്ചു ചേര്‍ത്ത യു.പി.എ ആള് പാര്‍ട്ടി മീറ്റിംഗില്‍ കേരളത്തില്‍ നിന്നും പി കെ കുഞ്ഞാലികുട്ടി എം പി , എന്‍ കെ പ്രേമചന്ദ്രന് എം പി, ജോസ് കെ മാണി എം പി എന്നിവരാണ് പങ്കെടുത്തത്..
RECENT NEWS
തിരൂരിൽ കാറിടിച്ച് പരുക്കേറ്റ് ചികിൽസയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു
തിരൂർ: തലക്കടത്തൂരിൽ നിയന്ത്രണം വിട്ട കാർ വിദ്യാർഥിയെ ഇടിച്ചതിനുശേഷം മതിലിനും കാറിനും ഇടയിൽ കുടുങ്ങി ഗുരുതര പരിക്ക് പറ്റിയ വിദ്യാർത്ഥി മരണപ്പെട്ടു. തലക്കടത്തൂർ സ്വദേശി നെല്ലേരി സമീറിന്റെ മകൻ മുഹമ്മദ് റിക്സാൻ (7) ആണ് മരണപെട്ടത്. ഇന്നലെ രാവിലെ [...]