22വര്‍ഷമായി റമദാനിലെ ഒരുനോമ്പുപോലും ഒഴിവാക്കാതെ മലപ്പുറം ചെറുകരയിലെ ഭാരതി അമ്മ
മലപ്പുറം: 22വര്‍ഷമായി റമദാന് മാസത്തെ ഒരൊറ്റ നോമ്പുപോലും ഒഴിവാക്കാതെ മലപ്പുറത്തെ ഭാരതി അമ്മ. ചെറുകര, പുളിങ്കാവ് സ്വദേശിനി ഭാരതി അമ്മയാണ് ഇരുപത്തി രണ്ട് വര്‍ഷമായി റമദാന് മാസത്തില്‍ ഒരു നോമ്പ് പോലും കളയാതെ നാട്ടുകാരെപോലും അത്ഭുതപ്പെടുത്തുന്നത്.
പരേതനായ സി.വി. കുമാരന് എന്ന അപ്പുനായരാണ് ഭര്‍ത്താവ്. നാട്ടിലെ എല്ലാവര്ക്കും വേണ്ടപ്പെട്ട ഒരാളായിരുന്ന അപ്പു നായരെ പലരും നോമ്പുതുറക്കാന്‍ വിളിക്കുമ്പോള്‍ നോമ്പില്ലാതെ എങ്ങനെ പോകുക എന്ന അദ്ദേഹത്തിന്റെ ചിന്തയില്‍ നിന്നുമായിരുന്നു ഭാരതി അമ്മയുടെ ഇത്രയും വര്‍ഷത്തെ നോമ്പനുഷ്ഠാനം. സ്വന്തം ജീവിതത്തില്‍ ഒരുപാട് വേദനകള്‍ സഹിച്ചും സഹജീവികളെ നെഞ്ചോട് ചേര്‍ത്തും ജീവിതം തള്ളി നീക്കുമ്പോള്‍ ജാതി മത വ്യത്യാസമില്ലാതെ എല്ലാവരുടെയും പ്രയാസത്തില്‍ പങ്കാളിയായപ്പോഴാണ് ഭാരതിയമ്മ കൂടുതല്‍ സന്തോഷവതിയായത്. താന്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കൂടെ നില്ക്കുന്ന ഒരുപാട് കൂട്ടുകാര്‍ ഉണ്ട്. വര്‍ഷങ്ങളായി നോമ്പ് എടുക്കുന്നതില്‍ ശരീരത്തിന് ആശ്വാസകരമാണെന്ന് തോന്നിയതോടെ അനുഷ്ഠാനം തുടരുകയായിരുന്നെന്നും കൂടെപിറക്കാതെ പോയ ഒരുപാട് സുഹൃത്തക്കള്‍ പ്രോത്സാഹിപ്പിച്ചുവെന്നും ഭാരതിയമ്മ പറയുന്നു. നാടിനെ ഭീതിയിലാഴ്ത്തിയ കോവിഡ് മഹാ വിപത്ത് കാരണം ബുദ്ധിമുട്ടിയിരുന്ന ഒരുപാട് രോഗികള്‍ക്ക് ആശ്വാസമേകിയും ഈ കൊടും വേനലിലും നോമ്പ് എടുത്തുകൊണ്ടു മറ്റുള്ളവര്‍ക്ക് വേണ്ടി സേവനം അനുഷ്ട്ടിച്ച് കൊണ്ടും പാലിയേറ്റിവ് പ്രവര്‍ത്തനങ്ങള്‍ നടത്തിയും ഭാരതിയമ്മ വിശ്രമമില്ലാതെ ഓടി കൊണ്ടിരിക്കുകയാണ്. അതുപോലെ തന്നെ റഹ്മാന് ഏലംകുളത്തിന്റെ സ്നേഹതീരം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ ഒരുപാട് കുടുംബങ്ങള്‍ക്ക് കൈത്താങ്ങാവാനും അവര്‍ക്കുള്ള ഭക്ഷണ കിറ്റുകള്‍ എത്തിക്കുന്നതിലും ഒരുപാട് പ്രയത്നിച്ചിട്ടുണ്ട് ഈ അമ്മ. ഭിന്നശേഷി മക്കളുടെയും ആരോരുമില്ലാത്ത സഹോദരി സഹോദരന്മാരുടെയും അമ്മയാണ് ഭാരതി. ഏലംകുളം പഞ്ചായത്തിലെ എല്ലാവര്ക്കും വേണ്ടപ്പെട്ട അമ്മ കൂടിയാണിവര്‍.
RECENT NEWS
സിദ്ദിഖ് കാപ്പന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്കി സുപ്രീം കോടതി
ന്യൂഡൽഹി: സിദ്ദിഖ് കാപ്പന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്കി സുപ്രീം കോടതി. എല്ലാ തിങ്കളാഴ്ചയും പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ഇളവ് നല്‍കിയത്. ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് സിദ്ദിഖ് കാപ്പന് കോടതിയെ [...]