ഇന്ത്യന്‍ ഫുട്ബോളര്‍ അനസ് എടത്തൊടികയുടെ ജേഴ്‌സിയുടെ ലേലം വിളി ഒന്നേകാല്‍ ലക്ഷം രൂപ പിന്നിട്ടു

മലപ്പുറം: ഇന്ത്യന്‍ ഫുട്ബോളറും മലപ്പുറത്തുകാരുടെ അഭിമാനവുമായ അനസ് എടത്തൊടികയുടെ ജേഴ്‌സിയുടെ ലേലം വിളി ഒന്നേകാല്‍ ലക്ഷം രൂപ പിന്നിട്ടു. സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ലേലംവിളി മേയ് 28വരെ നടക്കും. കാരുണ്യത്തിന്റെ കരുതലാവാന്‍ ഇന്ത്യന്‍ ഫുട്ബാളര്‍ അനസ് എടത്തൊടിക സമ്മാനിച്ച തന്റെ 22ാം നമ്പര്‍ ജേഴ്സിയുടെ ലേല വിലയാണ് ഒന്നേകാല്‍ ലക്ഷം രൂപ പിന്നിട്ടത്. മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ ഫണ്ടിലേക്ക് പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് അനസ് ജേഴ്‌സി ലേലത്തിന് വെച്ചത്. ആദ്യമായി ഇന്ത്യയ്ക്കുവേണ്ടി ഏഷ്യന്‍ കപ്പില്‍ കളത്തിലിറങ്ങിയ മത്സരത്തിലെ പ്രിയപ്പെട്ട 22ാം നമ്പര്‍ ജേഴ്സിയാണ് ലേലത്തില്‍ ഒന്നേകാല്‍ ലക്ഷം രൂപ പിന്നിട്ടത്. ഡി.വൈ.എഫ്.ഐ കൊണ്ടോട്ടി മേഖലാ കമ്മിറ്റി ഭാരവാഹികള്‍ക്കാണ് അവരുടെ റീ സൈക്കിള്‍ കേരളാ പ്രോഗ്രാമിന്റെ ഭാഗമായി അനസ് കഴിഞ്ഞ 18ന് ജേഴ്സി കൈമാറിയത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയ വഴി ലേലം തുടങ്ങുകയായിരുന്നു.കൊണ്ടോട്ടിയിലെ യുവ സംരംഭകന്‍ കെ.എന്‍.സി എക്‌സ്‌പോര്‍ട്ടേഴ്സ് ഉടമ സൂഫിയാന്‍ കാരിയാണ് 1.25 ലക്ഷം രൂപക്ക് ജേഴ്സി ലേലം വിളിച്ചത്. ടൗണ്‍ എഫ്.സി തൃക്കരിപ്പൂര്‍ ഒരു ലക്ഷം രൂപയില്‍ എത്തിയിട്ടുണ്ട്. അടുത്ത 28 വരെ ലേലം നടക്കും.അനസ് ആദ്യമായി ഇന്ത്യക്ക് വേണ്ടി ഏഷ്യന്‍ കപ്പില്‍ കളത്തിലിറങ്ങിയ ജേഴ്സിയാണിത്. അനസിന്റെ കരിയറിലെ മറക്കാനാവാത്ത മത്സരവുമായിരുന്നു ഇത്. തായ്ലാന്‍ഡുമായുള്ള ആദ്യ മത്സരത്തില്‍ 4-1ന് ഇന്ത്യ വിജയം കണ്ടത്തി. ആവേശം നിറഞ്ഞ ഈ മത്സരത്തില്‍ അണിഞ്ഞ ജേഴ്സിയാണ് അനസ് ലേലത്തിന് നല്‍കിയത്.
മേയ് 28-നകം ഉയര്‍ന്ന തുക വാഗ്ദാനം ചെയ്യുന്നയാള്‍ക്ക് ജേഴ്‌സി ലഭിക്കും. 8304870375, 9847841538 വാട്ട്സ്ആപ്പ് നമ്പറുകളില്‍ ബന്ധപ്പെടണം.

Sharing is caring!